അധികാരവും സ്വാര്‍ത്ഥതയും വൈദികരെ ദുഷിപ്പിച്ചിരിക്കുന്നു, ലൈംഗീകാതിക്രമങ്ങള്‍ നടത്തുന്ന വൈദികര്‍ സാത്താന്റെ ഉപകരണം, മാര്‍പാപ്പ പറയുന്നു

വത്തിക്കാന്‍ സിറ്റി: കുട്ടികള്‍ക്കെതിരായ ലൈംഗിക ആക്രമണത്തിനെതിരെ ഫ്രാന്‍സിസ് മാര്‍പാപ്പ. കുട്ടികള്‍ക്കെതിരായ വൈദികരുടെ ലൈംഗീകാതിക്രമം നരബലിക്ക് തുല്യമെന്ന് അദ്ദേഹം പറഞ്ഞു. കുട്ടികളെ പീഡിപ്പിക്കുന്ന വൈദികര്‍ സാത്താന്റെ ഉപകരണമാണ്. ഇത്തരം ചെന്നായ്ക്കളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കാന്‍ സഭ പ്രതിഞ്ജാബദ്ധമാണെന്നും അതിന് ശക്തമായ നടപടി എടുക്കുമെന്നും മാര്‍പ്പാപ്പ വ്യക്തമാക്കി. മ്ലേച്ഛമായ ഈ കുറ്റകൃത്യം ഭൂമുഖത്തു നിന്ന് തുടച്ചുനീക്കാന്‍ കത്തോലിക്ക സഭയോട് മാര്‍പ്പാപ്പ ആഹ്വാനം ചെയ്തു.

വൈദികരുടെ ബാലപീഡനം തടയുന്നതിനായി വിളിച്ചു ചേര്‍ത്ത ബിഷപ്പുമാരുടെ അസാധാരണ സമ്മേളനത്തിന്റെ സമാപനത്തിലാണ് മാര്‍പ്പാപ്പ തുറന്നടിച്ചത്. അധികാരവും സ്വാര്‍ത്ഥതയും ചില ശെവദകരെ ദുഷിപ്പിച്ചിരിക്കുന്നു. ഇതിന് വലിയ വില നല്‍കേണ്ടി വരുന്നത് സഭയാണെന്നും മാര്‍പ്പാപ്പ പറഞ്ഞു.

Loading...

വൈദികരുടെ ലൈംഗീകാതിക്രമങ്ങള്‍ തടയുന്നതിന് മെത്രാന്‍ സമിതികളുടെ മാര്‍ഗഖ്രേകള്‍ പുതുക്കണമെന്നും ശക്തിപ്പെടുത്തണമെന്നും മാര്‍പ്പാപ്പ ആവശ്യപ്പെട്ടു. നാലു ദിവസം നീണ്ട സമ്മേളനത്തില്‍ ലോകമെമ്ബാടും നിന്നുള്ള 114 ബിഷപ്പുമാരാണ് പങ്കെടുത്തത്. കന്യാസ്ത്രീകളടക്കം 10 വനിതകളും സമ്മേളനത്തില്‍ പ്രതിനിധികളായിരുന്നു.

14 വയസ്സില്‍ നിന്ന് സഭ കണക്കാക്കുന്ന കുട്ടികളുടെ പ്രായപരിധി ഉയര്‍ത്തുമെന്നും മാര്‍പ്പാപ്പ വ്യക്തമാക്കി. വൈദികരുടെ പീഡനത്തിനിരയായവര്‍ ഏതാനും പേരും സമ്മേളനത്തില്‍ പങ്കെടുത്ത് ദുരനുഭവം വ്യക്തമാക്കിയിരുന്നു. വൈദികരുടെ ബാലപീഡനം ഉള്‍പ്പെടെയുള്ള ലൈംഗീകാതിക്രമങ്ങള്‍ ഇല്ലാതാക്കാന്‍ മാര്‍പ്പാപ്പ അതീവ കര്‍നമായ നടപടികളിലേയ്ക്ക് കടക്കുമെന്നാണ് സൂചനകള്‍.