ബാങ്കുയ്: ഐക്യത്തിന്റെയും സമാധാനത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും സന്ദേശം നല്‍കി കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ. ക്രിസ്ത്യാനികളും മുസ്ലീങ്ങളും സഹോദരങ്ങളാണെന്ന് പോപ് ഫ്രാന്‍സിസ് പറഞ്ഞു. മധ്യ ആഫ്രിക്കന്‍ റിപ്പബ്ലിക്കിന്റെ തലസ്ഥാനമായ ബാങ്കുയിലെ മുസ്ലിംപള്ളി സന്ദര്‍ശനത്തില്‍ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദൈവത്തില്‍ വിശ്വസിക്കുന്നവര്‍ സമാധാനം ആഗ്രഹിക്കുന്നവരായിരിക്കും. രാജ്യത്തില്‍ നടക്കുന്ന വാശിക്കും കുടിപ്പകയ്ക്കും എതിരെ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

മധ്യ ആഫ്രിക്കന്‍ റിപ്പബ്ലിക്കില്‍ ക്രിസ്ത്യാനികളും മുസ്ലീങ്ങളും തമ്മിലുള്ള വിദ്വേഷം നിര്‍ത്തി സമാധാനത്തോടെ ജീവിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു. മുന്‍ ഫ്രഞ്ച് കോളനിയായ ഇവിടെ മുസ്‌ലിംകളും ക്രിസ്ത്യാനികളും തമ്മില്‍ രക്ത രൂഷിതമായ പോരാട്ടം നടന്നിരുന്നു. എന്നാല്‍ പാപ്പയുടെ സന്ദര്‍ശനത്തെ ഭൂരിപക്ഷമായ ക്രിസ്ത്യാനികളും ന്യൂനപക്ഷമായ മുസ്‌ലിംകളും സ്വാഗതം ചെയ്തിട്ടുണ്ട്. സന്ദര്‍ശനം കലാപത്തിന് അയവു വരുത്തുമെന്നും ചര്‍ച്ചകള്‍ക്ക് വേദിയൊരുങ്ങാന്‍ ഇടയാക്കുമെന്നും ഇരുവിഭാഗവും വിശ്വസിക്കുന്നു.

Loading...