വത്തിക്കാന്‍ സിറ്റി: രണ്ട് പാലസ്തീനിയന്‍ കന്യാസ്ത്രീമാര്‍ വിശുദ്ധപദവിയിലേക്ക്. ഞായറാഴ്ച സെന്റ് പീറ്റേഴ്സ് സ്ക്വയറില്‍ നടത്തിയ ഒരു പൊതുവേദിയില്‍ വച്ചായിരുന്നു ഇവരെ വിശുദ്ധപദവിയിലേക്ക് ഉയര്‍ത്തിയത്. പാലസ്തീനിയന്‍ പ്രസിഡന്റ് മഹ്‌‌മൗദ് അബ്ബാസ് ചടങ്ങില്‍ സംബന്ധിച്ചു. പത്തൊന്‍പതാം നൂറ്റാണ്ടില്‍ നിന്നുള്ള ഇവരെ കൂടാതെ ഇറ്റലിയില്‍ നിന്നും ഫ്രാന്‍സില്‍ നിന്നുമുള്ള രണ്ടു കന്യാസ്ത്രീകള്‍ക്കും വിശുദ്ധപദവി നല്‍കി.saithood

ഓട്ടമന്‍ സാമ്രാജ്യ കാലഘട്ടത്തില്‍ 1843-ല്‍ ജറുശലേമില്‍ ജനിക്കുകയും, 1927-ലെ ബ്രിട്ടീഷ് ആധിപത്യകാലത്ത് ചരമമടയുകയും ചെയ്ത മേരി അല്‍ഫോന്‍സിന്‍ ഘട്ടാസും, വടക്കന്‍ ഇസ്രായേലിലെ ഗലീലയില്‍ 1846-ല്‍ ജനിക്കുകയും 1878-ല്‍ ബേത്ത്‌ലഹേമില്‍ അന്ത്യവിശ്രമം കൊള്ളൂന്നതുമായ മേരിയം ബവാര്‍ഡിയെയുമാണ് വിശുദ്ധരായി പോപ്പ് പ്രഖ്യാപിച്ചത്. ചടങ്ങില്‍ പാലസ്തീന്‍, ഇസ്രായേല്‍, ജോര്‍ദന്‍ എന്നീ ഭാഗങ്ങളില്‍ നിന്നായി 2000-ലധികം ആളുകള്‍ പങ്കെടുത്തു. പാലസ്തീനിന്റെ പതാക പാറിക്കാനും അവര്‍ മറന്നില്ല.

Loading...

പാലസ്തീനിനിനെ ഒരു രാജ്യമായി ബുധനാഴ്ച വത്തിക്കാന്‍ അംഗീകരിച്ചതിന്റെ തൊട്ടുപിന്നാലെയാണ് ഇവരെ വിശുദ്ധരായി പ്രഖ്യാപിച്ചത്. സ്ത്രീ ശാക്തീകരണത്തിനും, വിദ്യാഭ്യാസത്തിനുമായി പ്രയത്നിച്ച വ്യക്തിയായിരുന്നു ഘട്ടാസ്. അവരുടെ പ്രവര്‍ത്തന ഫലമായി രാജ്യത്തില്‍ അനേക കോണ്‍വെന്റുകളും, സ്കൂളുകളും മറ്റ് ആത്മീയ കേന്ദ്രങ്ങളും സ്ഥാപിക്കപ്പെട്ടു. 2009-ല്‍ കറന്റടിച്ച് ജീവന്‍ നഷ്ടപ്പെട്ടുവെന്ന് കരുതിയ ഒരു പാലസ്തീനിയന്‍ എന്‍ജിനീയര്‍ക്ക് ജീവന്‍ തിരികെ കിട്ടിയത് ഘട്ടാസിനോടുള്ള പ്രാര്‍ഥന കൊണ്ടാണെന്ന് വിശ്വസിക്കുന്നു. ഘട്ടാസിന്റെ ജീവിതത്തില്‍ പലതവണ കന്യാമറിയം പ്രത്യക്ഷപ്പെട്ടിരുന്നതായും പറയുന്നു.

സിസ്റ്റര്‍ ബവാര്‍ഡി കന്യാസ്ത്രീ ആയതിനു ശേഷം ബേത്ത്‌ലഹേമിലുള്ള കാര്‍മലൈറ്റ് സന്യാസി മഠത്തിന്റെ സ്ഥാപനം നടത്തി. അക്കാലത്ത് ചില മുസ്ലീം തീവ്രവാദികളാല്‍ ഇവരുടെ കണ്ഠം മുറിക്കപ്പെട്ടു. ഇവര്‍ മുസ്ലീം മതം സ്വീകരിക്കാന്‍ തയ്യാറാകാഞ്ഞതിനാലാണ് അവര്‍ അതു ചെയ്തത്. പിന്നീട് ഫ്രാന്‍സിലേക്കും, ഇന്ത്യയിലേക്കും പോയ സിസ്റ്റര്‍ ബവാര്‍ഡി അവിടങ്ങളില്‍ സന്യാസി മഠങ്ങള്‍ സ്ഥാപിക്കുകയും തിരികെ ബേത്ത്‌ലഹേമിലേക്ക് തിരികെ എത്തുകയും ചെയ്തു.

സിസ്റ്റര്‍ ജീന്‍-എമിലി ദെ വില്ലനോവയും സിസ്റ്റര്‍ മരിയ ക്രിസ്റ്റീന ഡെല്ല്ലമകൊലാതയുമാണ് വിശുദ്ധരായി പ്രഖ്യാപിക്കപ്പെട്ട മറ്റു രണ്ടുപേര്‍.