കത്തോലിക്ക സഭയിലെ ലൈംഗീക അതിക്രമങ്ങൾ കൈകാര്യം ചെയ്യുന്നതിൽ കര്‍ശന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുമായി ഫ്രാന്‍സിസ് മാര്‍പ്പാപ്പ… സഭക്കുള്ളിൽ ഇനിയും പീഡനങ്ങൾ ഉണ്ടാകുമെന്നാണോ

വത്തിക്കാന്‍: കത്തോലിക സഭയിലെ ലൈംഗീക അതിക്രമപരാതികള്‍ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് കര്‍ശന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുമായി ഫ്രാന്‍സിസ് മാര്‍പ്പാപ്പ.

വൈദികര്‍ക്കുള്ള അപ്പോസ്തലിക സന്ദേശമായാണ് മാര്‍പ്പാപ്പ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ നല്‍കിയിരിക്കുന്നത് എല്ലാ രൂപതകളിലും പരാതി സെല്ലുകള്‍ ഉണ്ടാകണമെന്നും പ രാതിപ്പെടുന്നവര്‍ക്കെതിരെ പ്രതികാരനടപടികള്‍ പാടില്ലെന്നും മാര്‍പ്പാപ്പ പറഞ്ഞു.

Loading...

പ്രശ്‌നങ്ങള്‍ ഉടനെ വത്തിക്കാനെ അറിയിക്കണമെന്നും അന്വേഷണം 90 ദിവസത്തിനകം പൂര്‍ത്തിയാക്കണമെന്നും മാര്‍ഗ്ഗനിര്‍ദ്ദേശത്തിലുണ്ട്. അതാത് രാജ്യത്തെ നിയമസംവിധാനങ്ങളുമായി സഹകരിക്കണമെന്നും അപ്പോസ്തലിക സന്ദേശത്തില്‍ നിര്‍ദ്ദേശമുണ്ട്.

മൂന്ന് തരത്തിലുള്ള ലൈംഗീക അതിക്രമങ്ങളാണ് പ്രധാനമായും മാര്‍പ്പാപ്പയുടെ സന്ദേശത്തില്‍ എടുത്തുപറയുന്നത്.അധികാരമോ ഭീഷണിയോ ബലമോ പ്രയോഗിച്ച് നടത്തുന്ന ലൈംഗിക ചൂഷണം, കുട്ടികളുടേയും ദുര്‍ബലരുടേയും മേല്‍ നടത്തുന്ന ലൈംഗിക ചൂഷണം. കുട്ടികളെ ഉപയോഗിച്ച് അശ്ലീല ഉള്ളടക്കം നിര്‍മ്മിക്കുക, കൈവശം വയ്ക്കുക, പ്രദര്‍ശിപ്പിക്കുക, വിതരണം ചെയ്യുക എന്നിവയാണത്.

നേരത്തെ സഭയുമായി ബന്ധപ്പെട്ട് നിരവധി ലൈംഗികാതിക്രമ പരാതികള്‍ ഉയര്‍ന്ന് വരുന്ന സാഹചര്യത്തില്‍, എല്ലാ അതിക്രമങ്ങളേയും അപലപിച്ചുകൊണ്ട് ലോകത്തിലെ കത്തോലിക്ക വിശ്വാസികള്‍ക്ക് മാര്‍പാപ്പ കത്തെഴുതിയിരുന്നു.