ഗര്‍ഭച്ഛിദ്രം വാടകക്കൊല : അരുതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി : മനുഷ്യശിശുവിനെ ഒഴിവാക്കാന്‍ ഗര്‍ഭച്ഛിദ്രത്തിനു തുനിയുന്നത് പ്രശ്‌നം പരിഹരിക്കാന്‍ വാടകക്കൊലയാളിയെ ഏര്‍പ്പെടുത്തുന്നതുപോലെയാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഗര്‍ഭധാരണത്തെ തടസ്സപ്പെടുത്തുന്നത് ആരെയോ ഒഴിവാക്കുന്നതു പോലെയാണെന്നും മാര്‍പാപ്പ പറഞ്ഞു. വത്തിക്കാനില്‍ സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ ആരാധനയ്‌ക്കെത്തിയവരോടാണ് മാര്‍പാപ്പ ഇ:്കാര്യം പറഞ്ഞത്.

‘ഒരു പ്രശ്‌നം പരിഹരിക്കാനായി മനുഷ്യജീവന്‍ ഇല്ലാതാക്കുന്നതു ശരിയാണോ? ഞാന്‍ ചോദിക്കുന്നു, അതു ശരിയോ തെറ്റോ?’- മാര്‍പാപ്പ സദസ്സിനോടു ചോദിച്ചു. ‘തെറ്റാണ്’- സദസ്യര്‍ പ്രതികരിച്ചു.

യുദ്ധം, ചൂഷണം എന്നിവയോടു ചേര്‍ത്താണു മാര്‍പാപ്പ ഗര്‍ഭച്ഛിദ്രത്തെയും പരാമര്‍ശിച്ചത്. ഈയിടെ തന്റെ നാടായ അര്‍ജന്റീനയില്‍ ഗര്‍ഭച്ഛിദ്രം നിയമവിധേയമാക്കിയ ബില്ലിനെ മാര്‍പാപ്പ നിശിതമായി വിമര്‍ശിച്ചിരുന്നു.

Top