മാർപാപ്പയ്ക്ക് ബംഗ്ലാദേശിൽ ഊഷ്മള വരവേല്പ്

ന​​​​യ​​​​ത​​​​ന്ത്ര ത​​​​ല​​​​ത്തി​​​​ലും ക​​​​ത്തോ​​​​ലി​​​​ക്കാ സ​​​​ഭ​​​​യു​​​​ടെ കാ​​​​ഴ്ച​​​​പ്പാ​​​​ടി​​​​ലും വ​​​​ന്‍വി​​​​ജ​​​​യ​​​​മാ​​​​യ പ്ര​​​​ഥ​​​​മ മ്യാ​​​​ന്‍മ​​​​ര്‍ സ​​​​ന്ദ​​​​ര്‍ശ​​​​നം പൂ​​​​ര്‍ത്തി​​​​യാ​​​​ക്കി​​​​യ​​​ശേ​​​​ഷം മൂ​​​​ന്നു ദി​​​​വ​​​​സ​​​​ത്തെ അ​​​​പ്പ​​​​സ്‌​​​​തോ​​​​ലി​​​​ക സ​​​​ന്ദ​​​​ര്‍ശ​​​​ന​​​​ത്തി​​​​ന് ബം​​​​ഗ്ലാ​​​​ദേ​​​​ശി​​​​ലെ​​​​ത്തി​​​​യ ഫ്രാ​​​​ന്‍സി​​​​സ് മാ​​​​ര്‍പാ​​​​പ്പ​​​​യ്ക്ക് പ്രൗ​​​​ഢ​​​​ഗം​​​​ഭീ​​​​ര​​​​വും സ്‌​​​​നേ​​​​ഹോ​​​​ഷ്മ​​​​ള​​​​വു​​​​മാ​​​​യ വ​​​​ര​​​​വേ​​​​ല്‍പ്. ബം​​​​ഗ്ലാ​​​​ദേ​​​​ശ് പ്ര​​​​സി​​​​ഡ​​​ന്‍റ് അ​​​​ബ്ദു​​​​ള്‍ ഹ​​​​മീ​​​​ദും മ​​​​ന്ത്രി​​​​മാ​​​​രും അ​​​​ട​​​​ക്ക​​​​മു​​​​ള്ള​​​​വ​​​​ര്‍ വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ലെ​​​​ത്തി പാ​​​​പ്പാ യെ നേ​​​​രി​​​​ട്ടു സ്വീ​​​​ക​​​​രി​​​​ച്ചു. മാ​​​​ര്‍പാ​​​​പ്പ​​​​യു​​​​ടെ ബ​​​​ഹു​​​​മാ​​​​നാ​​​​ര്‍ഥം വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ല്‍ ത​​​​ന്നെ ചു​​​​വ​​​​ന്ന പ​​​​ര​​​​വ​​​​താ​​​​നി വി​​​​രി​​​​ച്ച് ഗാ​​​​ര്‍ഡ് ഓ​​​​ഫ് ഓ​​​​ണ​​​​ര്‍ ന​​​​ല്‍കു​​​​ക​​​​യും പാ​​​​ര​​​​മ്പ​​​​രാ​​​​ഗ​​​​ത നൃ​​​​ത്തം ഒ​​​​രു​​​​ക്കു​​​​ക​​​​യും ചെ​​​​യ്തി​​​​രു​​​​ന്നു.

ബം​​​​ഗ്ലാ​​​​ദേ​​​​ശി​​​​ലെ വ​​​​ത്തി​​​​ക്കാ​​​​ന്‍ നു​​​​ണ്‍ഷ്യോ​​​​യും മ​​​​ല​​​​യാ​​​​ളി​​​​യു​​​​മാ​​​​യ ആ​​​​ര്‍ച്ച്ബി​​​​ഷ​​​​പ് ഡോ. ​​​​ജോ​​​​ര്‍ജ് കോ​​​​ച്ചേ​​​​രി​​​​യാ​​​​ണ് വി​​​​മാ​​​​ന​​​​ത്തി​​​ൽ ക​​​​യ​​​​റി​​​ച്ചെ​​​​ന്ന് മാ​​​​ര്‍പാ​​​​പ്പ​​​​യെ ആ​​​​ദ്യം സ്വാ​​​​ഗ​​​​തം ചെ​​​​യ്ത​​​​ത്. വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ലും ന​​​​ഗ​​​​ര​​​​വീ​​​​ഥി​​​​ക​​​​ളി​​​​ലും പേ​​​​പ്പ​​​​ല്‍ പ​​​​താ​​​​ക​​​​ക​​​​ളും ഫ്രാ​​​​ന്‍സി​​​​സ് മാ​​​​ര്‍പാ​​​​പ്പ​​​​യു​​​​ടെ ചി​​​​ത്ര​​​​മു​​​​ള്ള ഫോ​​​​ട്ടോ​​​​ക​​​​ളും ‘വെ​​​​ല്‍ക്കം ടു ​​​​ഹി​​​​സ് ഹോ​​​​ളി​​​​നെ​​​​സ് പോ​​​​പ്പ് ഫ്രാ​​​​ന്‍സി​​​​സ്’ എ​​​​ന്നെ​​​​ഴു​​​​തി​​​​യ വ​​​​ലി​​​​യ ബോ​​​​ര്‍ഡു​​​​ക​​​​ളും സ്ഥാ​​​​പി​​​​ച്ചി​​​​രു​​​​ന്നു.

Loading...

യാം​​​​ഗൂ​​​​ണി​​​​ല്‍ നി​​​​ന്ന് ബം​​​​ഗ്ലാ​​​​ദേ​​​​ശി​​​​ന്‍റെ വി​​​​മാ​​​​ന​​​​മാ​​​​യ ബി​​​​മാ​​​​നി​​​​ല്‍ ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞ് 2.45ന് ​​​​ധാ​​​​ക്ക​​​​യി​​​​ലെ​​​​ത്തി​​​​യ മാ​​​​ര്‍പാ​​​​പ്പ​​​​യും സം​​​​ഘ​​​​വും ഇ​​​​ന്ന​​​​ലെ ആ​​​​ദ്യം ബം​​​​ഗ്ലാ​​​​ദേ​​​​ശി​​​​ന്‍റെ സ്വാ​​​​ത​​​​ന്ത്യ​​​​ത്തി​​​​നു വ​​​​ഴി​​​​തെ​​​​ളി​​​​ച്ച 1971ലെ ​​​​യു​​​​ദ്ധ​​​​ത്തി​​​​ല്‍ മ​​​​രി​​​​ച്ച​​​​വ​​​​രു​​​​ടെ സ്മാ​​​​ര​​​​ക​​​​മാ​​​​ണ് സ​​​​ന്ദ​​​​ര്‍ശി​​​​ച്ച​​​​ത്. ത​​​​ല​​​​സ്ഥാ​​​​ന​​​​മാ​​​​യ ധാ​​​​ക്ക​​​​യി​​​​ല്‍ നി​​​​ന്ന് 35 കി​​​​ലോ​​​​മീ​​​​റ്റ​​​​ര്‍ അ​​​​ക​​​​ലെ സ​​​​വ​​​​റി​​​​ലാ​​​​ണ് ബം​​​​ഗ്ലാ​​​​ദേ​​​​ശി​​​​ന്‍റെ ദേ​​​​ശീ​​​​യ ര​​​​ക്ത​​​​സാ​​​​ക്ഷി സ്മാ​​​​ര​​​​കം.

തി​​​​രി​​​​ച്ച് ധാ​​​​ക്ക​​​​യി​​​​ലെ​​​​ത്തി​​​​യ പാ​​​​പ്പാ ബം​​​​ഗ​​​​ബ​​​​ന്ധു സ്മാ​​​​ര​​​​ക മ്യൂ​​​​സി​​​​യ​​​​ത്തി​​​​ലെ​​​​ത്തി രാ​​​​ഷ്‌ട്രപി​​​​താ​​​​വ് ഷേ​​​​ക്ക് മു​​​​ജി​​​​ബു​​​​ര്‍ റ​​​​ഹ്മാ​​​​ന് ആ​​​​ദ​​​​രം അ​​​​ര്‍പ്പി​​​​ച്ചു. തു​​​​ട​​​​ര്‍ന്ന് പ്ര​​​​സി​​​​ഡ​​​​ന്‍റ് അ​​​​ബ്ദു​​​​ള്‍ ഹ​​​​മീ​​​​ദു​​​​മാ​​​​യി സൗ​​​​ഹൃ​​​​ദ കൂ​​​​ടി​​​​ക്കാ​​​​ഴ്ച ന​​​​ട​​​​ത്തി. വൈ​​​​കു​​​​ന്നേ​​​​രം ആ​​​​റി​​​​ന് രാ​​​​ഷ്‌ട്ര പ​​​​തി ഭ​​​​വ​​​​നി​​​​ല്‍ ബം​​​​ഗ്ലാ​​​​ദേ​​​​ശ് സ​​​​ര്‍ക്കാ​​​​രി​​​​ലെ പ്ര​​​​ധാ​​​​നി​​​​ക​​​​ളും പൗ​​​​ര​​​​പ്ര​​​​മു​​​​ഖ​​​​രും ന​​​​യ​​​​ത​​​​ന്ത്ര​​​​ഞ്ജ​​​​രു​​​​ടെ​​​​യും സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ല്‍ പ്ര​​​​സം​​​​ഗി​​​​ച്ച ശേ​​​​ഷ​​​​മാ​​​​ണ് മാ​​​​ര്‍പാ​​​​പ്പ ഇ​​​​ന്ന​​​​ല​​​​ത്തെ ഔ​​​​ദ്യോ​​​​ഗി​​​​ക പ​​​​രി​​​​പാ​​​​ടി​​​​ക​​​​ള്‍ അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ച്ച​​​​ത്.
ഇ​​​​ന്നു രാ​​​​വി​​​​ലെ പ​​​​ത്തി​​​​ന് ധാ​​​​ക്ക​​​​യി​​​​ലെ സു​​​​ഹ​​​​റാ​​​​വ​​​​ര്‍ധി മൈ​​​​താ​​​​നി​​​​യി​​​​ല്‍ ബം​​​​ഗ്ലാ​​​​ദേ​​​​ശി​​​​ലെ ക​​​​ത്തോ​​​​ലി​​​​ക്ക​​​​ര്‍ക്കാ​​​​യി മാ​​​​ര്‍പാ​​​​പ്പ ദി​​​​വ്യ​​​​ബ​​​​ലി അ​​​​ര്‍പ്പി​​​​ക്കും.

തു​​​​ട​​​​ര്‍ന്ന് ധാ​​​​ക്ക​​​​യി​​​​ലെ ക​​​​ക്രെ​​​​യി​​​​ലി​​​​ലു​​​​ള്ള സെ​​​​ന്‍റ് മേ​​​​രീ​​​​സ് ക​​​​ത്തീ​​​​ഡ്ര​​​​ല്‍ സ​​​​ന്ദ​​​​ര്‍ശി​​​​ക്കും. തു​​​​ട​​​​ര്‍ന്ന് ആ​​​​ര്‍ച്ച്ബി​​​​ഷ​​​​പ്‌​​​​സ് ഹൗ​​​​സി​​​​ല്‍ ബം​​​​ഗ്ലാ​​​​ദേ​​​​ശി​​​​ലെ മെ​​​​ത്രാ​​​​ന്മാ​​​​രു​​​​മാ​​​​യി പ്ര​​​​ത്യേ​​​​ക കൂ​​​​ടി​​​​ക്കാ​​​​ഴ്ച ന​​​​ട​​​​ത്തും. വൈ​​​​കിട്ട് വി​​​​വി​​​​ധ മ​​​​ത​​​​നേ​​​​താ​​​​ക്ക​​​​ള്‍ പ​​​​ങ്കെ​​​​ടു​​​​ക്കു​​​​ന്ന മ​​​​താ​​​​ന്ത​​​​ര- എ​​​​ക്യു​​​​മെ​​​​നി​​​​ക്ക​​​​ല്‍ സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ല്‍ മാ​​​​ര്‍പാ​​​​പ്പ പ്ര​​​​സം​​​​ഗി​​​​ക്കും. വി​​​​ശു​​​​ദ്ധ മ​​​​ദ​​​​ര്‍ തെ​​​​രേ​​​​സ​​​​യു​​​​ടെ മി​​​​ഷ​​​​ണ​​​​റീ​​​​സ് ഓ​​​​ഫ് ചാ​​​​രി​​​​റ്റീ​​​​സി​​​​ന്‍റെ പാ​​​​വ​​​​ങ്ങ​​​​ള്‍ ക്കാ​​​​യു​​​​ള്ള ഭ​​​​വ​​​​ന​​​ം സന്ദർശിക്കും.

ധാ​​ക്ക​​യി​​ല്‍ നി​​ന്ന് ജോ​​ര്‍ജ് ക​​ള്ളി​​വ​​യ​​ലി​​ല്‍