അവളുടെ പേരെന്താണെന്ന് എനിക്കറിയില്ല. പേരില്ലാത്ത ഒരു പെൺകുട്ടി. നിങ്ങൾക്കിഷ്ടമുള്ള പേര് ആ പെൺകുട്ടിക്ക് നൽകാം. അവളിപ്പോൾ സ്വർഗത്തിലാണ്. അവൾ നമ്മെ നോക്കുന്നുണ്ട്; പാപ്പ കുട്ടികളോട് പങ്കുവച്ചു.

വത്തിക്കാൻ സിറ്റി: ‘ഞങ്ങളുടെ രാജ്യത്ത് എത്തുന്ന എല്ലാവരെയും സ്വീകരിച്ചുകൊള്ളാമെന്ന് ഞങ്ങൾ പ്രതിജ്ഞ ചെയ്യുന്നു: വ്യത്യസ്തമായ തൊലി നിറമുള്ളവരെയോ വ്യത്യസ്ത ഭാഷ സംസാരിക്കുന്നവരെയോ വ്യത്യസ്ത മതവിശ്വാസം പുലർത്തുന്നവരെയോ ഞങ്ങൾ ഒരിക്കലും ശത്രുക്കളായി പരിഗണിക്കുകയില്ല.’ 400 കുട്ടികൾക്ക് വേണ്ടി സാംസ്‌കാരിക പൊന്തിഫിക്കൽ കൗൺസിൽ പ്രസിഡന്റ് കർദിനാൾ ജിയാൻഫ്രാങ്കോ റാവാസി മാർപാപ്പയെ വായിച്ചുകേൾപ്പിച്ച പ്രതിജ്ഞയാണിത്. സാംസ്‌കാരിക പൊന്തിഫിക്കൽ കൗൺസിൽ സംഘടിപ്പിച്ച പരിപാടിയിൽ റോമിൽ നിന്ന് കാലബ്രിയയിലേക്ക് കുട്ടികളുടെ ട്രെയിനിൽ സഞ്ചിരിച്ച 400 കുട്ടികളാണ് ഈ പ്രതിജ്ഞ എടുത്തത്.

കടലിൽ മുങ്ങി മരിച്ച അഭയാർത്ഥിയായ ഒരു ചെറിയ പെൺകുട്ടിയുടെ ലൈഫ് ജാക്കറ്റ് മാർപാപ്പയ്ക്ക് നൽക്കിക്കൊണ്ട് തനിക്ക് ആ പെൺകുട്ടിയെ രക്ഷിക്കാൻ സാധിച്ചില്ല എന്ന് ഒരു ആൺകുട്ടി വിലപിച്ച സംഭവം പാപ്പ കുട്ടികളോട് പങ്ക് വച്ചു. നിങ്ങളെ ദുഃഖിപ്പിക്കാൻ വേണ്ടിയല്ല ഞാനിത് പറയുന്നത്. നിങ്ങൾ ധൈര്യശാലികളാണ്. സത്യം നിങ്ങൾ അറിയണം. അവർ അപകടത്തിലാണ് – ധാരാളം ചെറിയ കുട്ടികളും സ്ത്രീകളും. ആ പെൺകുട്ടിയെക്കുറിച്ച് ചിന്തിക്കുക. അവളുടെ പേരെന്താണെന്ന് എനിക്കറിയില്ല. പേരില്ലാത്ത ഒരു പെൺകുട്ടി. നിങ്ങൾക്കിഷ്ടമുള്ള പേര് ആ പെൺകുട്ടിക്ക് നൽകാം. അവളിപ്പോൾ സ്വർഗത്തിലാണ്. അവൾ നമ്മെ നോക്കുന്നുണ്ട്; പാപ്പ കുട്ടികളോട് പങ്കുവച്ചു.

Loading...