പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്;റോയി ഡാനിയേലിനും മക്കള്‍ക്കുമെതിരെ ജീവനക്കാരുടെ മൊഴി

പത്തനംതിട്ട:തമിഴ്‌നാട്ടിലും കര്‍ണ്ണാടകയിലും അടക്കം ഉടമ തോമസ് ഡാനിയേലിന്റെ പേരില്‍ 12 ഏക്കറോളം ഭൂമി കണ്ടെത്തി. സാമ്പത്തിക നിക്ഷേപ തെളിവുകളും ലഭിച്ചു. ചെമ്മീന്‍ കെട്ടിനായാണ് ഭുമി വാങ്ങിയിരുന്നതെന്നാണ് ഇവര്‍ പറയുന്നത്. എന്നാല്‍ ഭൂമി ഉപയോഗശൂന്യമായി കിടക്കുകയായിരുന്നു. പ്രതികള്‍ക്ക് 20 ആഡംബര വാഹനങ്ങളുണ്ടെന്നും തെളിഞ്ഞു. ആഡംബര വാഹനങ്ങള്‍ പൊലിസ് കസ്റ്റഡിയിലെടുത്തു. ഇതില്‍ ഒരെണ്ണം പത്തനംതിട്ടയില്‍ എത്തിച്ചു. മറ്റുള്ളവ ഉടന്‍ കസ്റ്റഡിയില്‍ എടുക്കും. സ്ഥാപനത്തിന്റെ ആസ്ഥാന ഓഫിസിലെ ജീവനക്കാരെയും ചോദ്യം ചെയ്തു.

അക്കൗണ്ട്‌സ് മാനേജര്‍ അടക്കം 5 പേര്‍ ചോദ്യം ചെയ്യലിന് വിധേയരായി. പ്രതികള്‍ സാമ്പത്തിക തിരിമറി നടത്തിയിരുന്നതായി ജീവനക്കാര്‍ മൊഴി നല്‍കിയിട്ടുണ്ട്. എസ്.പി. കെ.ജി സൈമണിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍. റെയ്ഡില്‍ പിടിച്ചെടുത്ത ഇലക്ട്രോണിക് രേഖകളുടെ പരിശോധനയിലും തട്ടിപ്പ് സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചു. പ്രതികളുടെ വിദേശ രാജ്യങ്ങളിലെ അക്കൗണ്ടുകളില്‍ അന്വേഷണം ആരംഭിച്ചു. പ്രതി ഡോ. റിയ അന്നതോമസിനെ പൊലിസ് അറസ്റ്റ് ചെയ്‌തേക്കും. തെളിവെടുപ്പ് പൂര്‍ത്തിയാക്കി നാളെ മടങ്ങി എത്തുന്ന സംഘം പ്രതികളെ 4 പേരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും

Loading...