പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്; ഉടകള്‍ക്ക് കള്ളപ്പണ ഇടപാടുമുണ്ടെന്ന് അന്വേഷണ സംഘം

പത്തനംതിട്ട:പോപ്പുലര്‍ ഫിനാന്‍സ് ഉടമകള്‍ക്ക് കള്ളപ്പണ ഇടപാടുമുണ്ടെന്ന് അന്വേഷണം സംഘം. ഇടപാട് സംബന്ധിച്ച വിവരങ്ങള്‍ പൊലീസ്, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് കൈമാറിയിട്ടുണ്ട്. സംസ്ഥാനത്തിനകത്തും പുറത്തുമായി 21 സ്ഥലങ്ങളില്‍ വസ്തുവകകള്‍ ഉണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തി.2000 കോടി രൂപയുടെ തട്ടിപ്പില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പ്രത്യേക അന്വേഷണമാണ് നടത്തുന്നത്. പണത്തിന്റെ വിനിയോഗം സംബന്ധിച്ചും ആരാണ് പണം എത്തിച്ചതെന്നും സൂക്ഷമമായി പരിശോധിക്കും. എന്‍ഫോഴ്സുമെന്റും പ്രതികളെ ഉടന്‍ വിശദമായി ചോദ്യം ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്. പോപ്പുലര്‍ ഫിനാന്‍സ് ഉടമകള്‍ക്ക് തമിഴ്നാട്ടില്‍ 48 ഏക്കറും ആന്ധ്രയില്‍ 22 ഏക്കര്‍.

ഇതിനു പുറമേ കേരളത്തില്‍ തിരുവനന്തപുരത്ത് 3 വില്ലകള്‍, തൃശൂരിലും പൂനെയിലും ആഡംബര ഫ്ളാറ്റുകള്‍. ഫിനാന്‍സ് ഓഡിറ്റിങ്ങില്‍ കണക്കുകളില്‍ പിഴവുകള്‍ കണ്ടെത്തിയിരുന്നു. അതിനാല്‍ 3 അക്കൗണ്ടന്റുമാര്‍ ഒപ്പിട്ടുനല്‍കാന്‍ വിസമ്മതിച്ചു. പിന്നീട് മറ്റൊരു ഓഡിറ്ററെ സമീപിച്ച് സമ്മര്‍ദ്ദം ചെലുത്തിയാണ് ഒപ്പിട്ടുവാങ്ങിയത്. ഇയാള്‍ക്ക് തട്ടിപ്പിനെക്കുറിച്ച് അറിവില്ലെന്നാണ് വിവരം. അതേസമയം, നീക്ഷേപകരുടെ സ്വര്‍ണം ഉപയോഗിച്ച് വായ്പയായി 80 കോടി രൂപ നേടിയെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഉപയോഗിച്ചു വന്നിരുന്ന സിംകാര്‍ഡുകളും ഫോണുകളും ഉപേക്ഷിച്ചാണ് പ്രതികള്‍ ഒളിവില്‍ പോയിരുന്നത്. ഈ ഘട്ടത്തില്‍ പ്രതികളെ ചുരുങ്ങിയ ദിവസത്തിനുളളില്‍ പിടികൂടാന്‍ കഴിഞ്ഞത് പൊലീസിന്റെ മികച്ച നേട്ടമാണ്

Loading...