പ്രശസ്ത പോണ്‍ നായിക വീടിനുള്ളില്‍ മരിച്ച നിലയില്‍

പ്രശസ്ത പോണ്‍ നടി ജെസീക്ക ജെയിംസിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 43 വയസ്സായിരുന്നു. ലോസ് ഏഞ്ചല്‍സിലെ സാന്‍ ഫെര്‍ണാണ്ടോ വാലിയിലെ അപ്പാര്‍ട്ട്മെന്റിലാണ് നടിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. നടിയുടെ മുറിയില്‍ നിന്നും നിരവധി മരുന്നുകളും കണ്ടെടുത്തിട്ടുണ്ട്.

ബിസിനസ് സുഹൃത്ത് ജെസീക്കയെ തേടി വീട്ടിലെത്തിയപ്പോഴാണ് നടിയെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. മുറിയില്‍ ആരെങ്കിലും അതിക്രമിച്ചു കടന്നതിന്റെയോ, മറ്റെന്തെങ്കിലും ഫൗള്‍ പ്ലേ നടന്നതിന്റെയോ ലക്ഷണങ്ങള്‍ കണ്ടില്ലെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു.

Loading...

ജെസീക്കയുടെ മരണത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ, മരണകാരണത്തെക്കുറിച്ച് ധാരണ ലഭിക്കുകയുള്ളൂവെന്നും പൊലീസ് സൂചിപ്പിച്ചു. ജെസീക്ക റെഡ്ഡിങ്ങ് എന്നാണ് നടിയുടെ യഥാര്‍ത്ഥ പേര്.

അലാസ്‌കയില്‍ ജനിച്ച ജെസീക്ക 18-ാം വയസ്സില്‍ കുറച്ചുകാലം ടീച്ചറായി ജോലി നോക്കിയിരുന്നു. പിന്നീട് മോഡലിംഗ് രംഗത്തെത്തിയ ജെസീക്ക പോണ്‍ സിനിമയിലെ തിളങ്ങുന്ന താരമായി. 200 ഓളം പോണ്‍ ചിത്രങ്ങളിലാണ് ജെസീക്ക അഭിനയിച്ചിട്ടുള്ളത്.