ബലാക്കോട്ടില്‍ തീവ്രവാദികള്‍ കൊല്ലപ്പെട്ടെങ്കില്‍ അഭിനന്ദനെ തിരികെ കിട്ടില്ലായിരുന്നു ,രാജ് താക്കറെ

മുംബൈ : ലോകസഭ തിരഞ്ഞെടുപ്പിന് മുന്‍പ് മറ്റൊരു ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്നും മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന നേതാവ് രാജ് താക്കറെ. പുല്‍വാമക്ക് സമാനമായ ആക്രമണമായിരിക്കും ഇന്ത്യ നേരിടേണ്ടി വരികയെന്നും ഭരണ പരാജയത്തില്‍ നിന്നും ശ്രദ്ധ തിരിച്ചു ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വിജയം നേടുവാനുള്ള അടവാണിതെന്നും രാജ് താക്കറെ മുന്നറിയിപ്പ് നല്‍കി. റഫാല്‍ വിമാനം ഉണ്ടായിരുന്നെങ്കില്‍ ശക്തമായി ഇന്ത്യക്ക് തിരിച്ചടിക്കാന്‍ കഴിയുമായിരുന്നുവെന്ന് പറഞ്ഞ നരേന്ദ്ര മോദി ജവാന്മാരെ അപമാനിക്കുകയാണ് ചെയ്തതെന്നും രാജ് താക്കറെ ആരോപിച്ചു. അനില്‍ അംബാനിക്ക് റഫാല്‍ കരാര്‍ എന്തടിസ്ഥാനത്തിലാണ് നല്‍കിയതെന്നും അദ്ദേഹം ചോദിച്ചു.

പുല്‍വാമയില്‍ ഭീകരാക്രമണമുണ്ടാകുമെന്ന ഇന്റലിജന്‍സ് മുന്നറിയിപ്പുകളെ അവഗണിച്ചതിന്റെ പേരിലാണ് 40 ജവാന്മാര്‍ ജീവന്‍ വെടിയേണ്ടി വന്നതെന്നും രാജ് താക്കറെ പറഞ്ഞു.

Loading...

ഇന്ത്യന്‍ വ്യോമസേന ബാലകോട്ട് നടത്തിയ മിന്നലാക്രമണത്തില്‍ ഏതെങ്കിലും തീവ്രവാദികള്‍ കൊല്ലപ്പെട്ടിരുന്നെങ്കില്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ പാകിസ്ഥാന്‍ തിരികെ നല്‍കുമായിരുന്നില്ലെന്നും ഇത്തരം കെട്ടുകഥകള്‍ പ്രചരിപ്പിച്ചു തെരഞ്ഞെടുപ്പില്‍ വിജയിക്കുവാന്‍ നോക്കുന്നത് വ്യാമോഹമാണെന്നും താക്കറെ പറഞ്ഞു.