പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വിട്ടുനല്‍കിയ മൃതദേഹത്തിന് കണ്ണില്ല…എലി തിന്നതെന്ന് മറുപടി

കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹത്തില്‍ കണ്ണുകളില്ലെന്ന് പരാതി. പശ്ചിമ ബംഗാളിലെ ആശുപത്രിയിലാണ് സംഭവം. സംഭവത്തില്‍ അധികൃതര്‍ അന്വേഷണത്തിന് ഉത്തരവിട്ടു.

ഞായറാഴ്ച റോഡില്‍ വീണ് തലയ്ക്ക് പരിക്കേറ്റാണ് 69കാരനായ ശംഭുനാഥ് എന്നയാള്‍ മരിച്ചത്. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന് മുമ്പുതന്നെ ഇയാള്‍ മരിച്ചിരുന്നു.

Loading...

പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമാണ് മൃതദേഹം വിട്ടനല്‍കിയത്. വിട്ടുനല്‍കിയ മൃതദേഹത്തില്‍ കണ്ണുകള്‍ കാണാനില്ലെന്ന് മക്കള്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ പരാതിപ്പെടുകയായിരുന്നു.

ആശുപത്രിയിലെ ജീവനക്കാരോട് ഇതേക്കുറിച്ച് അന്വേഷിച്ചപ്പോള്‍ എലി തിന്നതാണെന്നായിരുന്നു മറുപടിയെന്നും മകന്‍ സുശാന്ത പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ മൂന്നംഗ സമിതിയെ നിയോഗിച്ചതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.