കൊറോണ വൈറസ് ബാധിതന്റെ മരണം: പോത്തന്‍കോട് പൂര്‍ണമായും അടച്ചു

കൊറോണ വൈറസ് ബാധിതനായി സ്വദേശി മരിച്ച സാഹചര്യത്തില്‍ പോത്തന്‍കോട് പഞ്ചായത്ത് പൂര്‍ണമായും അടച്ചു. എല്ലാ ജനങ്ങളും രണ്ട് കിലോമീറ്റര്‍ പരിധിയിലെ മറ്റ് പ്രദേശങ്ങളിലെ ആളുകളും പൂര്‍ണമായും ക്വാറന്റൈനില്‍ പ്രവേശിക്കണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

കൊവിഡ് മരണത്തിന് പിന്നാലെ വിളിച്ചു ചേര്‍ത്ത പഞ്ചായത്ത് കമ്മിറ്റി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. മരിച്ച അബ്ദുല്‍ അസീസുമായി സമ്ബര്‍ക്കത്തിലുണ്ടായിരുന്നവര്‍ ഐസോലേഷനിലാണ്. ഇനിയാരെങ്കിലുമുണ്ടെങ്കില്‍ 1077 എന്ന ഹെല്‍പ് ലൈന്‍ നമ്ബറില്‍ അറിയിക്കാനും മന്ത്രി പരഞ്ഞു

Loading...

പോത്തന്‍കോട് പ്രദേശമാകെ മൂന്നാഴ്ചക്കാലം പൂര്‍ണമായും ക്വാറന്റൈനില്‍ പോകണം. ജനം സ്വയം നിരീക്ഷണത്തില്‍ കഴിയണം. പോത്തന്‍കോടിന്റെ പ്രാന്ത പ്രദേശങ്ങളായ അണ്ടൂര്‍കോണം പഞ്ചായത്തിലെ പ്രദേശങ്ങള്‍, കാട്ടായിക്കോണം കോര്‍പറേഷന്‍ ഡിവിഷന്റെ അരിയോട്ടുകോണം, മേലെമുക്ക് തുടങ്ങി പോത്തന്‍കോടിന്റെ രണ്ട് കിലോമീറ്റര്‍ പരിധിയില്‍ വരുന്ന പ്രദേശങ്ങളെല്ലാം ക്വാറന്റൈനില്‍ പോകണം

മരിച്ച കൊവിഡ് ബാധിതന്റെ റൂട്ട് മാപ്പിലെ ആശയക്കുഴപ്പം തുടരുന്നതിനാലാണ് പ്രദേശം പൂര്‍ണമായും അടച്ചിടുന്നത്. ഇതല്ലാതെ മറ്റ് വഴിയില്ലെന്നും ആരോഗ്യവകുപ്പ് വിലയിരുത്തുന്നു.