പോത്തൻകോട് സുധീഷ് വധം; കൊലയ്ക്ക് ഉപയോ​ഗിച്ച കത്തി കണ്ടെത്തി

തിരുവനന്തപുരം: പോത്തൻകോട് സുധീഷ് വധക്കേസിൽ കൊലയ്ക്ക് ഉപയോഗിച്ച വെട്ടുകത്തി കണ്ടെത്തി. ചിറയിൻകീഴ് ശാസ്തട്ടത്തു നിന്നാണ് വെട്ടുകത്തി കണ്ടെത്തിയത്. മുഖ്യപ്രതി ഒട്ടകം രാജേഷ് കൊലപാതകം നടത്താനുപയോഗിച്ച വെട്ടുകത്തി രാജേഷിനെ സ്ഥലത്ത് കൊണ്ടുപോയി തെളിവെടുത്തു. കൊലപാതകത്തിനു ശേഷം ഒളിവിൽ പോയ രാജേഷിന് തിങ്കളാഴ്ച രാവിലെയാണ് പിടികൂടിയത്. കൊല്ലത്തുനിന്നാണ് പ്രതിയെ പിടികൂടിയതെന്നാണ് പൊലീസ് പറയുന്നത്. രാജേഷ് ഒളിവിൽ കഴിയുന്നുവെന്ന വിവരത്തെ തുടർന്ന് അന്വേഷണത്തിനു പോയ പൊലീസ് സംഘം സഞ്ചരിച്ച വള്ളംമുങ്ങി ഒരു പൊലീസുകാരൻ കഴിഞ്ഞ ദിവസം മരിച്ചിരുന്നു.

വധശ്രമക്കേസിലെ പ്രതിയായ സുധീഷിനെ കൊലപ്പെടുത്തി കാലുവെട്ടി റോഡിലെറി‍ഞ്ഞ കേസിലെ മുഖ്യപ്രതിയാണ് രാജേഷ്. തിരുവനന്തപുരം റൂറലിൽ ഗുണ്ടാസംഘങ്ങളെ നിയന്ത്രിക്കുന്നിലെ മുഖ്യ ആസൂത്രകനായ രാജേഷ് ഏറ്റവും അടുപ്പക്കാരായ ഉണ്ണിക്കും ശ്യാമിനും വേണ്ടിയാണ് കൊലയാളി സംഘത്തെ കൂട്ടിയത്. സുധീഷിനെ കൊന്നതിന് ശേഷം ചിറയിൻകീഴ് ശാസ്തവട്ടത്ത് 11അംഗ സംഘം ഒത്തു ചേർന്നു. മുഖ്യപ്രതികളായ രാജേഷും, ഉണ്ണിയും ശ്യാമും ഒരുമിച്ചാണ് ഒളിവിൽപോയത്. തമിഴ്നാട്ടിൽ പല ഭാഗത്തായി ഇവർ കറങ്ങി നടന്നു. സ്വന്തം ഫോണുകൾ ഉപയോഗിച്ചിട്ടില്ല. മറ്റ് പലരുടെയും ഫോണിൽ നിന്നും സുഹൃത്തുക്കളെ വിളിച്ച് പണം വാങ്ങി.

Loading...