കുഞ്ഞുവയർ നിറക്കാൻ മണ്ണുവാരിത്തിന്ന മകളെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലാക്കി ഒരമ്മ… അതും ദൈവത്തിന്റെ സ്വന്തം നാട്ടിൽ

വിശപ്പ് സഹിക്കാന്‍ കഴിയാതെമണ്ണുവാരിത്തിന്ന മക്കളെ ശിശുക്ഷേമ സമിതിക്ക് കൈമാറി ഒരു പെറ്റമ്മ. ദാരിദ്രം ലവലേശമില്ലെന്നും പട്ടിണിപ്പാവങ്ങളുടെ കണ്ണീർ വീഴുന്നില്ലെന്നും അധികാരികൾ ഘോര ഘോരം പ്രസംഗിക്കുന്ന ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ നിന്നും കണ്ണീരണിയിക്കുന്ന ഈ വാർത്ത എത്തിയിരിക്കുന്നത്.

വിശപ്പ് അകറ്റാന്‍ നിവര്‍ത്തിയില്ലാതെ നാല് പിഞ്ചുമക്കളെ പെറ്റമ്മ ശിശുക്ഷേമ സമിതിക്ക് കൈമാറി. വേറെങ്ങും അല്ല ദാരിദ്ര ഇല്ലായ്മയില്‍ മുന്‍ പന്തിയില്‍ നില്‍ക്കുന്ന ദൈവത്തിന്റെ സ്വന്തം കേരളത്തിലാണ് ഈ സംഭവം നടന്നിരിക്കുന്നത്.

Loading...

തിരുവനന്തപുരം കൈതമുക്കില്‍ റെയില്‍വേ പുറമ്പോക്കില്‍ കഴിയുന്ന സ്ത്രീയാണ് കുട്ടികളെ നേക്കാന്‍ ശിശുക്ഷേമ സമിതിയെ ഏല്‍പ്പിച്ചത്.

കഴിഞ്ഞ ദിവസമാണ് ശിശുക്ഷേമ സമിതിക്ക് ഈ അമ്മ അപേക്ഷ നല്‍കിയത്. വിശപ്പ് സഹിക്കാന്‍ കഴിയാതെ ഇവരുടെ ഒരു കുട്ടി മണ്ണ് വാരി തിന്ന് വിശപ്പടക്കിയതായും ഇവര്‍ക്ക് നല്‍കിയ അപേക്ഷയില്‍ പറയുന്നു. അത്രയ്ക്ക് ദയനീയ അവസ്ഥയിലാണ് ഇവര്‍ ഇവിടെ താമസിക്കുന്നത്.

ആറ് കുട്ടികളാണ് ഇവര്‍ക്ക് ഉള്ളത്. മൂത്തയാള്‍ക്ക് 7 വയസ്സും ഇളയ കുട്ടിക്ക് മൂന്ന് മാസവുമാണ് പ്രായം. ടാള്‍പൊളീൻകൊണ്ടു മറച്ച കുടിലിലാണ് ഇവര്‍ ഈ ആറ് കുട്ടികളും ഭര്‍ത്താവുമായി താമസിക്കുന്നത്. ഭര്‍ത്താവ് കൂലി പണിക്കാരനാണ്. കിട്ടുന്ന പൈസ മുഴുവനും ഇയാള്‍ മദ്യപിച്ച് കളയുകയാണ്.

വീട്ടിലേക്കുള്ള ആവശ്യങ്ങള്‍ക്കൊന്നും ഇയാള്‍ പൈസ കൊടുക്കാറില്ല എന്നുമാത്രമല്ല മദ്യപിച്ച് വന്ന് കുട്ടികളെ മര്‍ദ്ദിക്കാറുണ്ടെന്നും പരാതിയില്‍ പറയുന്നു.

മുലപ്പാല്‍ കുടിക്കുന്ന രണ്ട് കുഞ്ഞുങ്ങളെ ഒഴികെയുള്ള നാല് കുട്ടികളെയും ശിശുക്ഷേമ സമിതി ഏറ്റെടുത്തു. തൈക്കാട് അമ്മത്തൊട്ടിലിലേക്കാണ് കുട്ടികളെ കൊണ്ടുപോയിരിക്കുന്നത്. ഇവര്‍ക്ക് വിദ്യാഭ്യാസം അടക്കമുള്ള കാര്യങ്ങള്‍ അവിടെ നല്‍കും.

കൂടാതെ മാതാപിതാക്കള്‍ക്ക് കുട്ടികളെ അവിടെ വന്ന് കാണാനും സാധിക്കും. നാല് കുട്ടികള്‍ക്കും 18 വയസ് പ്രായം ആകുന്നത് വരെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിലായിരിക്കും ഉണ്ടാകുക.

പ്ലാനിങ് കമ്മിഷന്റെ പുതിയ നിർവചനമനുസരിച്ച് ഒരു ദിവസം 2400 കലോറി പോഷകാഹാരം ലഭിക്കുന്ന ഗ്രാമവാസിയും 2100 കലോറി പോഷകാഹാരം ലഭിക്കുന്ന നഗരവാസിയും കഷ്ടിച്ച് ദാരിദ്ര്യരേഖയ്ക്ക് മുകളിലാണ് നിലകൊള്ളുന്നത്.

കേരളത്തിലെ ദാരിദ്ര്യത്തിന് കാരണമായി വർത്തിക്കുന്നത് ജനപ്പെരുപ്പവും വികസനക്കുറവുമാണ്. അഭ്യസ്തവിദ്യരുടെ ഇടയിലുള്ള തൊഴിലില്ലായ്മ ഇത്ര രൂക്ഷമായി കാണുന്ന മറ്റൊരു സംസ്ഥാനവും ഇന്ത്യയിലില്ല.

സാങ്കേതികമായി പിന്നോക്കം നില്ക്കുന്ന കയർ, കൈത്തറി, കശുവണ്ടി തുടങ്ങിയ പരമ്പരാഗത വ്യവസായങ്ങൾ ഉൾപ്പെട്ട സംസ്ഥാനത്തിന്റെ വ്യവസായമേഖല ഒട്ടും വളർന്നിട്ടില്ല. എന്നാൽ ഇന്ത്യയൊട്ടാകെയുള്ളതിന് വിപരീതമായി, കേരളത്തിലെ ഏറ്റവും കീഴെക്കിടയിലുള്ള 30 ശതമാനം ജനങ്ങളുടെ ജീവിതനിലവാരത്തിൽ നേരിയ പുരോഗതി ഉണ്ടായതായി കാണുന്നു.

അതോടൊപ്പം ഏറ്റവും മുകൾതട്ടിലുള്ള 10 ശതമാനം ജനങ്ങൾക്ക് സ്ഥായിയും അഭൂതപൂർവവുമായ നേട്ടങ്ങളും ഉണ്ടായി. ബാക്കിയുള്ള 60 ശതമാനം ജനങ്ങൾ കൂടുതൽ ദരിദ്രരാവുകയാണുണ്ടായത്.

പൂർണമായ തൊഴിൽരാഹിത്യം, ഭാഗികമായ തൊഴിലില്ലായ്മ, കാർഷികസേവനമേഖലകളിലെ ഒരു പ്രധാന വിഭാഗം ഉത്പാദകരുടെ കുറഞ്ഞ വിഭവശേഷി എന്നിവയാണ് കടുത്ത ദാരിദ്ര്യത്തിനുള്ള പ്രധാന കാരണങ്ങൾ. അതിനാൽ തൊഴിൽരാഹിത്യം, ഭാഗികമായ തൊഴിലില്ലായ്മ, താഴെക്കിടയിലുള്ളവരുടെ വൻതോതിലുള്ള ദാരിദ്ര്യം എന്നീ പ്രശ്‌നങ്ങളുടെ മേൽ നേരിട്ടുള്ള കടന്നാക്രമണം ഇന്ന് ആവശ്യമാണ്.

ഈ ആക്രമണത്തിൽ പ്രധാന ഘടകം വൻതോതിലും വ്യാപകമായ രീതിയിലും തൊഴിൽ സാധ്യതകൾ നല്കുകയെന്നതാണ്. ഈ ശ്രമം സാങ്കേതികമായും ഭരണപരമായും നടപ്പാക്കാൻ കഴിയുന്നതായിരിക്കുകയും വേണം.