കേരളത്തിലെ ബിജെപി ആരു നയിക്കണം, ആരാകണം അദ്ധ്യക്ഷന്‍?, പിപി മുകുന്ദന്‍ പറയുന്നു

കേരളത്തിലെ ബിജെപി ആരു നയിക്കണമെന്നും ആരാകണം പ്രസിഡന്റെന്നും ബിജെപി-ആര്‍.എസ്.എസ് നേതാവും, മുന്‍ ബിജെപി ദക്ഷിണേന്ത്യാ ഓര്‍ഗനൈസിങ്ങ് സിക്രട്ടറിയുമായ പി.പി മുകുന്ദന്‍ വ്യക്തമാക്കുന്നു.. ഒരു കാലത്ത് ഇന്ത്യയില്‍ ബിജെപിയുടെ അത്യന്നതങ്ങളില്‍ നിലകൊണ്ട് 2 വ്യക്തികളില്‍ ഒരാളാണ് പി.പി.മുകുന്ദന്‍. അന്ന് ദക്ഷിണേന്ത്യാ ഓര്‍ഗ്‌നൈസിങ്ങ് സിക്രട്ടറിയായിരുന്നു പി.പി മുകുന്ദന്‍. ഉത്തരേന്ത്യയില്‍ അന്ന് ഇതേ ചുമതല വഹിച്ചത് നരേന്ദ്ര മോദി ആയിരുന്നു. ഇന്ന് നരേന്ദ്ര മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്. എന്നാല്‍ ഇനിയും പൂര്‍ണ്ണമായി വ്യക്തമാകാത്ത കാരണങ്ങള്‍ എന്നു തന്നെ പറയാം പാര്‍ട്ടിയില്‍ സജീവമല്ലാതെ നിലകൊള്ളുകയാണ് പി.പി.മുകുന്ദന്‍.

കേരളത്തില്‍ ഉടന്‍ ഒരു പ്രസിഡന്റ് വേണം എന്നും ഒരു ടീമായി നയിക്കാന്‍ പറ്റിയ ആളേ കണ്ടെത്തണം എന്നും അദ്ദേഹം പറയുന്നു. ഉടന്‍ പ്രസിദന്റിനെ കേന്ദ്ര നേതൃത്വം തീരുമാനിച്ചില്ലെങ്കില്‍ അത് അപകടം ആകും എന്നും ബിജെപിയുടെ അടിത്തറ മുതല്‍ ഉന്നതങ്ങള്‍ വരെ വായിച്ചെടുക്കുകയും ഇന്നും കേന്ദ്ര നേതൃത്വം പോലും അഭിപ്രായങ്ങള്‍ ആരായുകയും ചെയ്യുന്ന പാര്‍ട്ടിയിലെ ഈ വടവൃക്ഷം പറയുന്നു. അദ്ദേഹത്തിന്റെ വാക്കുകളില്‍ കേരള ബിജെപിക്കുള്ള എല്ലാ സന്ദേശവും ഉണ്ട്.

Loading...

‘കേന്ദ്ര നേതൃത്വമാണ് തീരുമാനം എടുക്കേണ്ടത്. രണ്ട് മാസത്തിനുള്ളില്‍ സംഘടനാ തെരഞ്ഞെടുപ്പ് നടക്കും. പാര്‍ട്ടി കണ്ടുപിടിക്കണം, ഒരു ടീം ആയി വര്‍ക്ക് ചെയ്യാന്‍ സാധിക്കണം. ഒരാള്‍ നേതൃത്വത്തില്‍ നിശ്ചയിക്കുന്നതിനോടൊപ്പം കൂട്ട് ഉത്തരവാദിത്വത്തില്‍ പ്രവര്‍ത്തിക്കണം. വൈകാതെ തന്നെ ഒരാളെ തലപ്പത്തേക്ക് തീരുമാനിക്കണം. അനശ്ചിതാവസ്ഥ വരാത്ത വിധത്തില്‍ അടിയന്തിരമായി തീരുമാനം ഉണ്ടാകണം. കാലതാമസം വരുന്നത് പാര്‍ട്ടിക്ക് ഗുണം ചെയ്യില്ല. ഒരു ടീം എന്ന നിലയില്‍ മുമ്പോട്ട് പോകാനും അയാള്‍ക്ക് കഴിയണം. എങ്കിലേ കേരളത്തില്‍ ബിജെപി മുമ്പോട്ട് പോകാന്‍ സാധിക്കത്തക്ക വിധത്തില്‍ സംഘടനയെ ഭദ്രമാക്കാനാകൂ.’ – പിപി മുകുന്ദന്‍ പറഞ്ഞു. കര്‍മ്മ ന്യൂസിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.