ദിവസവും നൂറില്‍ അധികം തവണ വാക്കുകള്‍ കൊണ്ട് പീഡിപ്പിക്കപ്പെടാറുണ്ട്; വെളിപ്പെടുത്തലുമായി വനിതാ കൂട്ടായ്മയുടെ പേജ് കൈകാര്യം ചെയ്യുന്ന പിആര്‍ പ്രൊഫഷണല്‍

കൊച്ചി: ദിവസവും നൂറിലധികം തവണ വാക്കുകള്‍കൊണ്ട് പീഡിപ്പിക്കപ്പെടാറുണ്ടെന്ന് ഡബ്ല്യുസിസിയുടെ പേജ് കൈകാര്യം ചെയ്യുന്ന പിആര്‍ പ്രൊഫഷണല്‍. തങ്ങളുടെ പേജിലൂടെ കിട്ടുന്നത് അത്രമാത്രം അധിക്ഷേപമാണ്. എന്നാല്‍ ഈ യാത്രയില്‍ ഇവരോടൊപ്പമാണ് തങ്ങള്‍. പേജില്‍ വരുന്ന അധിക്ഷേപങ്ങളും ഹാഷ്ടാഗുകളും നിങ്ങള്‍ കാണുകയാണെങ്കില്‍ അത് മനസിലാവും.

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ താരസംഘടനയായ അമ്മയ്‌ക്കെതിരെ രൂക്ഷവിമര്‍ശനമാണ് വുമണ്‍ ഇനി സിനിമ കളക്ടീവ് അംഗങ്ങള് നടത്തിയത്!. കൊച്ചിയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ അടക്കമുള്‌ല ഭാരവാഹികള്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് നടിമാരുടെ ഭാഗത്ത് നിന്നുണ്ടായത്.

Loading...