മാമാങ്കം നായിക പ്രാചി തെഹ്ലാൻ വിവാഹിതയാകുന്നു: വരൻ രോഹിത് സരോഹ

മാമാങ്കം നായിക പ്രാചി തെഹ്ലാൻ വിവാഹിതയാകുന്നു. ഡൽഹി സ്വദേശിയായ ബിസിനസുകാരൻ രോഹിത് സരോഹയാണ് വരൻ. ഇന്ത്യൻ നെറ്റ്‌ബോൾ ടീം നായികയായിരുന്ന പ്രാചി ടെലിവിഷൻ പരമ്പരയിലൂടെയാണ് പ്രാചി അഭിനയത്തിലേക്ക് എത്തുന്നത്. മമ്മൂട്ടി നായകനായ മലയാള ചിത്രം മാമാങ്കം എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. ഓഗസ്റ്റ് 7നാണ് വിവാഹം. ഓഗസ്റ്റ് 3 മുതൽ ആഘോഷങ്ങൾ തുടങ്ങും. ഡൽഹിയിൽ വച്ചാണ് വിവാഹം നടക്കുന്നത്.

വിവാഹക്കാര്യം പ്രാചി തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ ആരാധകരുമായി ഈ വിവരം പങ്കുവച്ചിരിക്കുന്നത്. 50 പേരെ മാത്രം ഉൾക്കൊള്ളിച്ചുകൊണ്ട് ഒരേ ദിവസമായിരിക്കും വിവാഹ നിശ്ചയവും വിവാഹവും നടക്കുക. അതിഥികൾ മാസ്‌ക് ധരിക്കണം. വിവാഹ വേദിയിൽ മാസ്‌കും സാനിടൈസറും ഉണ്ടാകുമെന്നും പ്രാചി അറിയിച്ചു. എന്നാൽ, കൊവിഡിനെ തുടർന്ന് എല്ലാ വിധ മുൻകരുതലോടെയാകും ചടങ്ങുകൾ നടക്കുന്നതെന്നും നടി പ്രാചി പറഞ്ഞു.

Loading...

വിവാഹത്തിനെത്തുന്ന ഓരോ അതിഥികളുടെയും ആരോഗ്യം തനിക്ക് അത്രമേൽ പ്രാധാനപെട്ടതാണ്. അതുകൊണ്ട് തന്നെ വലിയ വേദിയാണ് വിവാഹത്തിനായി ഒരുക്കുന്നത്. അതിഥികൾ 30 മിനിട്ട് ഇടവേളയിൽ എത്തിച്ചേരേണ്ടതാണെന്നും പ്രാചി വ്യക്തമാക്കി.