കക്കൂസ് വൃത്തിയാക്കാനല്ല വൃത്തിയാക്കാനല്ല തന്നെ തെരഞ്ഞെടുത്തത്: ; ബിജെപി എംപി പ്രഗ്യ സിംഗ് ഠാക്കൂര്‍

Loading...

അഴുക്കുചാലുകളും കക്കൂസുകളും വൃത്തിയാക്കാനല്ല തന്നെ ജനങ്ങള്‍ എംപിയായി തെരഞ്ഞെടുത്തതെന്ന് മധ്യപ്രദേശില്‍ നിന്നുള്ള ബിജെപി എംപിയും മലേഗാവ് സ്ഫോടനക്കേസിലെ പ്രതിയുമായ പ്രഗ്യ സിംഗ് ഠാക്കൂര്‍. സെഹോറില്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് സംസാരിക്കവെയാണ് പ്രഗ്യ സിംഗ് ഇക്കാര്യം പറഞ്ഞത്.

നിങ്ങളുടെ അഴക്കുചാലുകള്‍ വൃത്തിയാക്കാനല്ല ഞങ്ങളെ ഞങ്ങളെ തെരഞ്ഞെടുത്തിരിക്കുന്നത്. കക്കൂസുകള്‍ വൃത്തിയാക്കാനുമല്ല. അക്കാര്യം ആദ്യം ഒന്ന് മനസിലാക്കൂ. എന്നെ എന്തിനാണോ തെരഞ്ഞെടുത്തിരിക്കുന്നത് ആക്കാര്യം സത്യസന്ധമായി താന്‍ നിര്‍വഹിക്കും. ഇക്കാര്യം മുന്‍പ് തന്നെ താന്‍ വ്യക്തമാക്കിയിട്ടുണ്ട്. വീണ്ടും ആവര്‍ത്തിക്കും എന്നുമാണ് പ്രഗ്യ സിംഗ് ജനങ്ങളോട് പറഞ്ഞത്.

Loading...

തങ്ങളുടെ പ്രദേശത്ത് വൃത്തിയില്ല എന്ന് പ്രവര്‍ത്തകര്‍ പരാതി പറഞ്ഞപ്പോഴായിരുന്നു എംപിയിയുടെ ഈ മറുപടി. സ്വച്ഛ് ഭാരത് പദ്ധതിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയും മറ്റ് മന്ത്രിമാരും ഏറെ പ്രധാന്യം നല്‍കുന്ന സാഹചര്യത്തിലാണ് പ്രഗ്യ സിംഗിന്റെ ഈ പ്രസ്താവന വന്നിരിക്കുന്നത്.