പ്രഗ്യാ സിംഗിന് ബുക്ക് ചെയ്ത സീറ്റ് നല്‍കിയില്ല; വിമാനം വൈകിയത് 45 മിനിറ്റ്

ന്യൂഡല്‍ഹി: സീ​റ്റി​നെ​ച്ചൊ​ല്ലി പ്രഗ്യാ സിംഗ് ഠാക്കൂര്‍ എംപിയും വിമാന ജീവനക്കാരും തമ്മിലുണ്ടായ തര്‍ക്കം മൂലം വിമാനം വൈകിയത് 45 മിനിറ്റ്!!

ഡല്‍ഹി-ഭോപ്പാല്‍ സ്‌പൈസ് ജെറ്റ് എ​സ്ജി 2489 വിമാനത്തിലാണ് സംഭവം.താന്‍ മുന്‍കൂട്ടി ബുക്ക് ചെയ്ത സീറ്റ് നല്‍കിയില്ലെന്നായിരുന്നു ബിജെപി എംപി പ്രഗ്യാ സിംഗ് താക്കൂറിന്‍റെ പരാതി.അവര്‍ മുന്‍കൂട്ടി ബുക്ക് ചെയ്ത സീറ്റ്, എമര്‍ജന്‍സി ഭാഗത്തായിരുന്നു, കൂടാതെ, പ്രഗ്യാ സിംഗ് വീല്‍ചെയറില്‍ എത്തിയതിനാല്‍ സുരക്ഷാ കാരണങ്ങളാല്‍ ആ സീറ്റ് അവര്‍ക്ക് നല്‍കാന്‍ സാധിക്കില്ല. ഈ വസ്തുത വിമാന ജീവനക്കാര്‍ എംപിയെ അറിയിക്കുകയും, നോണ്‍-എമര്‍ജന്‍സി ഭാഗത്തേക്കു മാറിയിരിക്കാന്‍ വിമാന ജീവനക്കാര്‍ പ്രഗ്യയോട് അഭ്യര്‍ഥി ക്കുകയും ചെയ്തു. ഇതാണ് വിവാദത്തിന് വഴിതെളിച്ചത്.

Loading...

വഴങ്ങാതിരുന്ന എംപിയെ മയക്കാന്‍ യാത്രക്കാരും ഇടപെട്ടു. ഒടുക്കം വിമാനം വൈകുമെന്നയാപ്പോള്‍ അവരെ ഇറക്കിവിടണമെന്നുവരെ യാത്രക്കാര്‍ ആവശ്യപ്പെട്ടു!! ഒടുവില്‍ പ്രഗ്യാ വഴങ്ങിയപ്പോഴേക്കും വിമാനം പുറപ്പെടാന്‍ 45 മിനിറ്റ് വൈകിയിരുന്നു.

അതേസമയം, ഭോ​പ്പാ​ലി​ല്‍ വി​മാ​നം ഇ​റ​ങ്ങി​യ​ശേ​ഷം പ്രഗ്യാ സിംഗ് ഠാക്കൂര്‍ ഈ വിഷയത്തില്‍ പരാതിപ്പെട്ടു. ഭോപ്പാലില്‍ വിമാനം ലാന്‍ഡ് ചെയ്തപ്പോള്‍ ആദ്യം വിമാനത്തില്‍നിന്ന് പുറത്തിറങ്ങാന്‍ ആദ്യം അവര്‍ കൂട്ടാക്കിയിരുന്നില്ല. പിന്നീട് മാധ്യമങ്ങള്‍ എത്തിയതോടെയാണ് അവര്‍ വിമാനത്തില്‍ നിന്ന് പുറത്തിറങ്ങുകയും പരാതി നല്‍കുകയും ചെയ്തത്.

എന്നാല്‍, പ്രഗ്യയുടെ പരാതിയില്‍ വിശദീകരണവുമായി സ്പൈ​സ് ജെ​റ്റ് വി​മാ​ന​ക്ക​മ്ബനി എത്തി. പ്രഗ്യ വീ​ല്‍​ചെ​ചെ​യ​റി​ല്‍ എ​ത്തി​യ​തു​കൊ​ണ്ടാ​ണ് മു​ന്‍​കൂ​ട്ടി ബു​ക്ക് ചെ​യ്ത സീ​റ്റ് ന​ല്കാ​തി​രു​ന്ന​തെ​ന്നു കമ്ബനി അ​റി​യി​ച്ചു. മു​ന്‍​കൂ​ട്ടി ബു​ക്ക് ചെ​യ്ത സീ​റ്റ്, എ​മ​ര്‍​ജ​ന്‍​സി ഭാ​ഗ​ത്താ​യി​രു​ന്നു​വെ​ന്നും വീ​ല്‍​ചെ​യ​റി​ല്‍ വ​രു​ന്ന​വ​രെ സു​ര​ക്ഷാ കാ​ര​ണ​ങ്ങ​ളാ​ല്‍ ഈ ​ഭാ​ഗ​ത്ത് ഇ​രു​ത്തി​ല്ലെ​ന്നും സ്പൈ​സ് ജെ​റ്റ് അ​ധി​കൃ​ത​ര്‍ അറിയിച്ചു.