കോണ്‍ഗ്രസിന്റെ ഭരണ കാലത്ത് നേരിടേണ്ടി വന്നത് കൊടിയ പീഡനം, പ്രജ്ഞാസിംഗ് ഠാക്കൂര്‍

ഭോപ്പാല്‍: കോണ്‍ഗ്രസിന്റെ ഭരണ കാലത്ത് നേരിടേണ്ടി വന്ന പീഡനങ്ങളാണ് കാഴ്ച നഷ്ടപ്പെട്ടത് അടക്കമുള്ള തന്റെ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണം എന്ന് ബിജെപി എംപി പ്രജ്ഞാസിംഗ് ഠാക്കൂര്‍. യോഗാ ദിനത്തിന്റെ ഭാഗമായി ഭോപ്പാലിലെ ബിജെപി ആസ്ഥാനത്ത് നടനന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് അവര്‍ ഉത്തരത്തില്‍ ഒരു പരാമര്‍ശം നടത്തിയത്.

‘ഒമ്ബതു വര്‍ഷമായുള്ള കോണ്‍ഗ്രസിന്റെ പീഡനക്കെ തുടര്‍ന്ന് നിരവധി പരിക്കുകളുണ്ടായി. അത് ഇപ്പോഴും അലട്ടുന്നു. കണ്ണിലും തലച്ചോറിലും പഴുപ്പും വീക്കവും ഉണ്ടായി. ഇടതുകണ്ണിന്റെ കാഴ്ച പൂര്‍ണമായി നഷ്ടപ്പെട്ടു. വലതു കണ്ണിന്റെയും കാഴ്ച മങ്ങി’അവര്‍ പറഞ്ഞു.

Loading...

2008ലെ മലേഗാവ് സ്‌ഫോടനക്കേസിലെ പ്രതിയായ പ്രജ്ഞാസിംഗ് ജയിലിലായിരുന്നപ്പോള്‍ കടുത്ത പീഡനം നേരിട്ടിരുന്നുവെന്നാണ് വിവരം.