വിദേശ സ്ത്രീയുടെ ഗര്‍ഭപാത്രത്തില്‍ പിറന്നയാള്‍ക്ക് ദേശസ്‌നേഹിയാകാന്‍ കഴിയില്ല;രാഹുലിനെതിരെ പ്രഗ്യ സിങ്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് ബിജെപി നേതാവും ഭോപ്പാല്‍ എംപിയുമായ പ്രഗ്യ സിങ് ഠാക്കൂര്‍. ഒരു വിദേശിയുടെ മകന് രാജ്യസ്നേഹിയാകാന്‍ കഴിയില്ലെന്ന രൂക്ഷമായ രീതിയിലാണ് പ്രജ്ഞ സിങ് ഠാക്കൂറിന്റെ രാഹുലിനെതിരെയുള്ള പ്രസ്താവന. ചൈനയുമായുള്ള സംഘര്‍ഷ വിഷയത്തില്‍ ബി.ജെ.പിക്കെതിരെ വിമര്‍ശനം ഉന്നയിക്കുന്ന രാഹുല്‍ ഗാന്ധിക്കെതിരെ പേരെടുത്ത് പരാമര്‍ശിക്കാതെയായിരുന്നു പ്രജ്ഞയുടെ പരാമര്‍ശം ഉണ്ടായത്.

”ഒരു വിദേശ സ്ത്രീയുടെ ഗര്‍ഭപാത്രത്തില്‍ നിന്ന് പിറന്നയാള്‍ക്ക് ഒരു ദേശസ്‌നേഹിയാകാന്‍ കഴിയില്ല, മണ്ണിന്റെ മകന് മാത്രമേ മാതൃരാജ്യത്തെ സംരക്ഷിക്കാന്‍ കഴിയൂ എന്ന് ചാണക്യന്‍ പറഞ്ഞിട്ടുണ്ട്,” എന്നാണ് പ്രഗ്യ സിങ് പറഞ്ഞത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കെതിരെയും പ്രജ്ഞ നേരത്തെ പരാമര്‍ശം നടത്തിയിരുന്നു. രണ്ട് രാജ്യത്ത് പൗരത്വമുള്ള ആളുകളില്‍ നിന്ന് രാജ്യസ്നേഹം പ്രതീക്ഷിക്കാനാവില്ല എന്നായിരുന്നു പ്രജ്ഞ പറഞ്ഞത്.

Loading...

അതേസമയം അടുത്തിടെ ബി.ജെ.പി സംഘടിപ്പിച്ച പരിപാടിക്കിടെ പ്രജ്ഞാ സിങ് ഠാക്കൂര്‍ തലകറങ്ങി വീണിരുന്നു. ഭോപാലില്‍ സംഘടിപ്പിച്ച ശ്യാമപ്രസാദ് മുഖര്‍ജി അനുസ്മരണ പരിപാടിക്കിടെയാണ് പ്രഞ്ജ തലകറങ്ങി വീണത്. പിന്നാലെ പാര്‍ട്ടി ആസ്ഥാനത്ത് പ്രഥമ ശുശ്രൂഷ നല്‍കിയെങ്കിലും ഇവരെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.