തന്റെ സമ്പാദ്യം വിറ്റ് ഭാര്യയേ പഠിപ്പിച്ചു,ഉപേക്ഷിച്ച് പോയ അതേ ഭാര്യക്ക് ചിലവിനു കൊടുക്കാൻ വൃക്കയും വില്ക്കുന്നു

ചില സ്ത്രീകൾ വിവാഹത്തിലൂടെ പുരുഷന്മാരുടെ എല്ലാം സ്വന്തമാക്കുന്നു. ഒടുവിൽ അവനേ ഒന്നുമല്ലാതാക്കുന്നു, വലിച്ചെറിയുന്നു…..ഈ കഥയാണ്‌ പ്രകാശ് അഹിര്‍വാര്‍ എന്ന ആൾക്ക് പറയാനുള്ളത്.വിവാഹം കഴിഞ്ഞ് പഠിക്കാൻ മിടുമിടുക്കിയായിരുന്ന ഭാര്യയേ സ്വത്തുക്കൾ വിറ്റ് പഠിപ്പിച്ചു. ഡിഗ്രിയും കംബ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ പോസ്റ്റ്ഗ്രാജ്യൂവേറ്റ് ഡിപ്ലോമയും ബിഎഡും നേടി. അപ്പോഴേക്കും ഭർത്താവായ പ്രകാശ് സമ്പാദ്യം എല്ലാം തീർന്ന് കൂലിപണിക്ക് പോകാൻ തുടങ്ങി. എന്നിട്ടും ഭാര്യയുടെ പഠനം മുടക്കിയില്ല.മധ്യപ്രദേശിലെ വിദിഷ സ്വദേശിയാണ്‌ പ്രകാശ് അഹിര്‍വാര്‍

ഇതിനിടെ ഭാര്യ നല്ല നിലയിലായി. അവൾ സ്വന്തം നിലയിൽ തീരുമാനിച്ചു..ഇനി ഈ ബന്ധം തുടരേണ്ട എന്ന്. ഭാര്യ പഠിക്കാൻ പോയ വഴി മറ്റ് ബന്ധങ്ങൾ കണ്ടെത്തിയതായും പ്രകാശ് പറയുന്നു. എന്തായാലും പഠനം കഴിഞ്ഞപ്പോൾ പ്രകാശിനേ ഡിവോഴ്സ് ചെയ്തു. ഇപ്പോഴും തനിക്ക് അവളെ ഇഷ്ടമാണ് എന്നും വിവാഹമോചനം ഭാര്യയുടെ ഇഷ്ടപ്രകാരം നടക്കുന്ന കാര്യമാണ് എന്നും ഇയാള്‍ പറയുന്നു. . ഇതിനിടെ പുതുതായി പണിത വീട് ഇദ്ദേഹം ഭാര്യ കൂടെ നിന്നും പോകാതിരിക്കാനും അവളേ സന്തോഷിപ്പിക്കാനും അവളുടെ പേരിൽ എഴുതി വയ്ച്ചിരുന്നു. ഇപ്പോൾ അവിടെ നിന്നും പ്രകാശ് പുറത്തായി.

ഇപ്പോൾ വൃക്ക വില്ക്കാൻ പരസ്യം നല്കിയിരിക്കുന്നു

വിവാഹ ബന്ധം വേർപെടുത്തിയപ്പോൾ ഭാര്യക്ക് 2200 രൂപ മാസം ഉപജീവനത്തിനു കൊടുക്കാൻ കോടതി ഉത്തരവിട്ടിരുന്നു.. എന്നാല്‍ സമ്പത്തും നല്ല തൊഴിലും ഇല്ലാത്ത തനിക്ക് ഈ തുക കണ്ടെത്താന്‍ കഴിയുന്നില്ലെന്നും അതുകൊണ്ടു വൃക്ക വില്‍ക്കുകയാണ് എന്നും ഇയാള്‍ പറയുന്നു. ഇതിനായി പരസ്യം നല്കി വൃക്ക വേണ്ടവരേ കാത്തിരിപ്പാണ്‌ ഈ യുവാവ്‌.കോടതി വിധിയെ താന്‍ മാനിക്കുന്നു എന്നും അതുകൊണ്ട് തന്നെ ജിവനാംശം നല്‍കാന്‍ താന്‍ ബാധ്യസ്ഥനാണ് എന്നും പ്രകാശ് പറയുന്നു. പണം കണ്ടെത്താന്‍ മറ്റു മാര്‍ഗങ്ങള്‍ ഇല്ലാത്തിനാലാണു വൃക്ക വില്‍ക്കുന്നത്. അതില്‍ എന്താണ് തെറ്റെന്നാണ് പ്രകാശിന്റെ ചോദ്യം