വി.എസ്.അച്യുതാനന്ദന്റെ സ്ഥാനാർഥിത്വം സംബന്ധിച്ച് ഉടൻതന്നെ തീരുമാനമെടുക്കും. പ്രകാശ് കാരാട്ട്

കൊൽക്കത്ത• കേരളത്തിലെ നിയമസഭ സ്ഥാനാർഥി നിർണയത്തിൽ ആശയക്കുഴപ്പമില്ലെന്ന് സിപിഎം മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട്. പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്റെ സ്ഥാനാർഥിത്വം സംബന്ധിച്ച് ഉടൻതന്നെ തീരുമാനമെടുക്കും.

പശ്ചിമ ബംഗാളിലെ സഖ്യത്തിന്റെ കാര്യത്തിൽ തുറന്ന സമീപനമാണെന്നും കാരാട്ട് പറഞ്ഞു. പാർട്ടി അംഗങ്ങളുടെ ഗുണനിലവാരം ഉയർത്തും. മൂന്നുവർഷത്തിനുള്ളിൽ പാർട്ടിയിലെ അംഗങ്ങളിൽ 25% വനിതകളാകും. കമ്മിറ്റികളിൽ പ്രായപരിധി ഏർപ്പെടുത്തുന്നതു പരിഗണനയിലാണെന്നും കാരാട്ട് കൂട്ടിച്ചേർത്തു.

Loading...

ബംഗാളിൽ കോൺഗ്രസുമായി സഖ്യമുണ്ടാക്കുന്നതിനുള്ള സാധ്യത തള്ളിക്കളയാതെ ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. സഖ്യം സംബന്ധിച്ച് പ്ലീനത്തിനുശേഷം തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു