ചെകുത്താന്‍ തിരികെ വന്നിരിക്കുന്നു, ശസ്ത്രക്രിയ വിജയകരം: പ്രകാശ് രാജ്

സിനിമാ ചിത്രീകരണത്തിനിടെ വീണ് പരിക്കേറ്റ നടന്‍ പ്രകാശ് രാജിന്റെ ശസ്ത്രക്രിയ വിജയകരം. ട്വിറ്ററിലൂടെയാണ് താരം ഇക്കാര്യം പങ്കുവച്ചത്.ആശുപത്രി ബെഡ്ഡില്‍ നിന്നുള്ള ചിത്രമടക്കം പങ്കുവച്ചാണ് താരത്തിന്റെ പോസ്റ്റ്. ചെകുത്താന്‍ തിരികെ വന്നിരിക്കുന്നു എന്ന് കുറിച്ചു കൊണ്ടാണ് പ്രകാശ് രാജിന്റെ ട്വീറ്റ്.

‘ചെകുത്താന്‍ തിരികെ വന്നിരിക്കുന്നു. ശസ്ത്രക്രിയ വിജയകരം. നന്ദി ഡോ. ഗുരുവറെഡ്ഡി. എല്ലാവരുടെയും പ്രാര്‍ത്ഥനയ്ക്കും സ്‌നേഹത്തിനും നന്ദി. ഉടനെ തിരികെ എത്തുന്നതായിരിക്കും’ എന്ന് പ്രകാശ് രാജ് ട്വീറ്ററില്‍ കുറിച്ചു. ധനുഷ് നായകനാവുന്ന ‘തിരുചിട്രംബലം’ എന്ന സിനിമയുടെ ചിത്രീകരണനിടെയാണ് പ്രകാശ് രാജിന് പരുക്ക് പറ്റിയത് എന്നാണ് റിപ്പോര്‍ട്ട്.

Loading...

ചെന്നൈയില്‍ ആയിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ്. വീഴ്ചയില്‍ കൈയ്ക്ക് ഫ്രാക്ചര്‍ സംഭവിക്കുകയായിരുന്നു. അപകടം സംഭവിച്ചതും ശസ്ത്രക്രിയക്കായി ഹൈദരാബാദിലേക്ക് പോവുകയാണ് എന്ന വിവരം താരം തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.