ഇപ്പോഴുണ്ടാക്കുന്ന വിവാദം അനാവശ്യം, ബാലഭാസ്‌കറിന്റെ മരണത്തിന് സ്വര്‍ണ്ണക്കടത്തുമായി ബന്ധമില്ല; പ്രകാശന്‍ തമ്പി

 

ബാലഭാസ്‌കറിന്റെ മരണം അപകടമരണം തന്നെയാണെന്ന് പ്രകാശ് തമ്പി. ഇപ്പോള്‍ ഉണ്ടാക്കുന്നത് അനാവശ്യ വിവാദമാണ്. സ്വര്‍ണക്കടത്തുമായി ബാലഭാസ്‌കറിന്റെ മരണത്തിന് ഒരു ബന്ധവും ഇല്ലെന്ന് പ്രകാശ് തമ്പി.

Loading...

അപകടം ഉണ്ടായപ്പോള്‍ ഒരു സഹോദരനെ പോലെ കൂടെ നിന്നു. അതാണോ താന്‍ ചെയ്ത തെറ്റെന്ന് പ്രകാശ് തമ്പി ചോദിച്ചു. അപകടത്തില്‍ പെട്ട കാര്‍ ഓടിച്ചത് അര്‍ജുന്‍ എന്നും പ്രകാശ് തമ്പി പറഞ്ഞു. ബാലഭാസ്‌കറിന്റെ മുന്‍ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ആണ് പ്രകാശ് തമ്പി.

ഇന്നലെ അപകടത്തില്‍പ്പെട്ട വാഹനം ഓടിച്ചത് ആരാണെന്നതില്‍ പരസ്പര വിരുദ്ധമായ മൊഴികള്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചിരുന്നു. കൊല്ലത്തെ കടയില്‍ നിന്നും ജ്യൂസ് കുടിച്ച ശേഷം വാഹനമോടിച്ചത് ഡ്രൈവര്‍ അര്‍ജുന്‍ ആയിരുന്നുവെന്ന് കടയിലുണ്ടായിരുന്ന മൂന്നു യുവാക്കള്‍ ക്രൈം ബ്രാഞ്ചിന് മൊഴി നല്‍കിയത്.

അതേസമയം ബാലഭാസ്‌കര്‍ തന്നെയാണ് വാഹനം ഓടിച്ചതെന്ന് പ്രധാന സാക്ഷിയായ കെഎസ്ആര്‍ടിസി ഡ്രൈവര്‍ അജി ക്രൈംബ്രാഞ്ചിന് നല്‍കിയ മൊഴി .