പ്രണബ് മുഖര്‍ജിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

ദില്ലി: തലച്ചോറിലെ ശാസ്ത്രക്രിയയ്ക്ക് ശേഷം ഗുരുതരാവസ്ഥയിലായ മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു.ദില്ലി സൈനീക ആശുപത്രിയില്‍ ഏഴാം ദിവസവും വെന്റിലേറ്ററില്‍ തുടരുകയാണ് പ്രണബ് മുഖര്‍ജി. അച്ഛന്റെ മടങ്ങി വരുമെന്ന് ശനിയാഴ്ച ആശുപത്രിയില്‍ പ്രണബിനെ സന്ദര്‍ശിച്ച മകന്‍ അഭിജിത് മുഖര്‍ജി പറഞ്ഞു. മസ്തിഷ്‌ക്ക ശസ്ത്രക്രിയക്ക് വിധേയനായ മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുകയാണെന്ന് ഡല്‍ഹിയിലെ കരസേന ആശുപത്രി മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചു.

അദ്ദേഹം ഇപ്പോഴും വെന്റിലേറ്ററില്‍ തുടരുകയാണ്. ചികിത്സയോട് നേരിയ തോതില്‍ പ്രതികരിക്കുന്നുണ്ടെന്ന് മകന്‍ അഭിജിത് മുഖര്‍ജി വ്യക്തമാക്കി. കൊവിഡ് ലക്ഷണങ്ങളെ തുടര്‍ന്ന് ചെന്നൈയിലെ എംജിഎം ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഗായകന്‍ എസ്പി ബാലസുബ്രഹ്മണ്യം ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുകയാണ്. എസ്പിബിയുടെ ഹൃദയമിടിപ്പും രക്തസമ്മര്‍ദ്ദവും സാധാരണനിലയിലാണ്. ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടെന്നും അച്ഛന്‍ തിരിച്ചുവരുമെന്നും മകനും ഗായകനുമായ എസ്പിബി ചരണ്‍ പറഞ്ഞു. സുഹൃത്തുക്കളുടെയും ആരാധകരുടെയും പ്രാര്‍ത്ഥനകള്‍ക്ക് അദ്ദേഹം നന്ദി രേഖപ്പെടുത്തി. അഭ്യൂഹങ്ങളില്‍ വിശ്വസിക്കരുതെന്നും അഭ്യര്‍ത്ഥിച്ചു.

Loading...