മു​ൻ രാ​ഷ്‌​ട്ര​പ​തി പ്ര​ണാ​ബ് മു​ഖ​ർ​ജി​യു​ടെ നില ​ഗുരുതരമായി തുടരുന്നു: അച്ഛൻ വേ​ഗ​ത്തി​ൽ സു​ഖം പ്രാ​പി​ക്കാ​ൻ പ്രാ​ർ​ത്ഥ​ന​ക​ൾ തു​ട​ര​ണ​മെ​ന്ന് അ​ഭ്യ​ർ​ഥി​ച്ച് മക്കൾ: ആദരാ‍ജ്ഞലികൾ നേരാൻ തിടുക്കം കൂട്ടി സോഷ്യൽ മീഡ‍ിയ

ദില്ലി: മു​ൻ രാ​ഷ്‌​ട്ര​പ​തി പ്ര​ണാ​ബ് മു​ഖ​ർ​ജി​യു​ടെ നില ​ഗുരുതരമായി തുടരുകയാണ്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് അദ്ദേഹത്തിന്റെ ജീവൻ നില നിർത്തുന്നതെന്ന വാർത്തകളും പുറത്തുവന്നിരുന്നു. അതിന് മുൻപേ ആദരാ‍ജ്ഞലികൾ നേരാൻ തിടുക്കം കൂട്ടിയിരിക്കുകയാണ് സോഷ്യൽ മീഡ‍ിയ. ഇന്ന് രാവിലെ മുതൽ ചില ഫേസ്ബുക്ക് കൂട്ടായ്മകളിലും വാട്സാപ്പിലും അദ്ദേഹത്തിന് ആദരാജ്ഞലി നേർന്നുള്ള പോസ്റ്റുകൾ വ്യാപകമായി പ്രത്യക്ഷപ്പെട്ടു തുടങ്ങി.

ദില്ലിയിലെ സൈ​നി​ക റി​സ​ർ​ച്ച് ആ​ൻ​ഡ് റ​ഫ​റ​ൽ ആ​ശു​പ​ത്രി​യി​ലെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ വെ​ൻറി​ലേ​റ്റ​ർ സ​ഹാ​യ​ത്തോ​ടെ തു​ട​രു​ന്ന പ്ര​ണാ​ബി​ൻറെ ര​ക്ത​ചം​ക്ര​മ​ണം അ​ട​ക്ക​മു​ള്ള​വ​യി​ൽ സ്ഥി​ര​ത​യു​ണ്ടെ​ന്നു ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചി​രു​ന്നു. മ​സ്തി​ഷ്ക​ത്തി​ൽ ര​ക്തം ക​ട്ട പി​ടി​ച്ച​തി​നെ തു​ട​ർ​ന്നു തി​ങ്ക​ളാ​ഴ്ച അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ​യ്ക്കു വി​ധേ​യ​നാ​യ പ്ര​ണാ​ബ് കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു. കോ​വി​ഡി​നേ​ക്കാ​ളേ​റെ ത​ല​ച്ചോ​റി​ലെ ര​ക്ത​സ്രാ​വ​വും തു​ട​ർ​ന്നു​ള്ള ശ​സ്ത്ര​ക്രി​യ​യു​മാ​ണ് ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​ക്കി​യ​ത്.

Loading...

അതേസമയം അദ്ദേഹത്തിന്റെ ധ​മ​നി​ക​ളി​ലെ​യും ഹൃ​ദ​യ​ത്തി​ലെ​യും ര​ക്ത​യോ​ട്ടം അ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ളി​ൽ യ​ന്ത്ര​സ​ഹാ​യ​ത്താ​ൽ ഇ​പ്പോ​ൾ സ്ഥി​ര​ത​യു​ണ്ടെ​ന്നു മ​ക​ൻ അ​ഭി​ജി​ത് മു​ഖ​ർ​ജി വ്യക്തമാക്കി. നി​ങ്ങ​ളു​ടെ എ​ല്ലാ പ്രാ​ർ​ഥ​ന​ക​ളോ​ടും കൂ​ടി, ത​ൻറെ പി​താ​വ് ഇ​പ്പോ​ൾ ഹീ​മോ​ഡൈ​നാ​മി​ക്ക​ലി സ്ഥി​ര​ത​യു​ള്ള​വ​നാ​ണ്. അ​ദ്ദേ​ഹം വേ​ഗ​ത്തി​ൽ സു​ഖം പ്രാ​പി​ക്കാ​ൻ നി​ങ്ങ​ളു​ടെ പ്രാ​ർ​ത്ഥ​ന​ക​ൾ തു​ട​ര​ണ​മെ​ന്ന് അ​ഭ്യ​ർ​ഥി​ക്കു​ന്നു​വെ​ന്നും അ​ഭി​ജി​ത് മു​ഖ​ർ​ജി ട്വീ​റ്റ് ചെ​യ്തു. അ​ച്ഛ​ൻറെ ആ​രോ​ഗ്യ​നി​ല​യി​ൽ ആ​ശ​ങ്ക​ക​പ്പെ​ടു​ന്ന എ​ല്ലാ​വ​രോ​ടും ആ​ത്മാ​ർ​ഥ​മാ​യി ന​ന്ദി പ​റ​യു​ന്നു​വെ​ന്ന് മ​ക​ൾ ശ​ർ​മി​ഷ്ഠയും ട്വീ​റ്റ് ചെ​യ്തു. “അ​ച്ഛ​ന് ഭാ​ര​ത​ര​ത്ന ല​ഭി​ച്ച ക​ഴി​ഞ്ഞ വ​ർ​ഷം ഓ​ഗ​സ്റ്റ് എ​ട്ട് ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും സ​ന്തോ​ഷ​ക​ര​മാ​യ ദി​വ​സ​ങ്ങ​ളി​ൽ ഒ​ന്നാ​യി​രു​ന്നു. കൃ​ത്യം ഒ​രു വ​ർ​ഷ​ത്തി​നു ശേ​ഷം അ​ദ്ദേ​ഹം ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യി. ദൈ​വം അ​ദ്ദേ​ഹ​ത്തി​നു ഏ​റ്റ​വും മി​ക​ച്ച​തു ചെ​യ്യ​ട്ടെ. ഒ​പ്പം എ​ന്നെ ശ​ക്തി​പ്പെ​ടു​ത്ത​ട്ടെ. ജീ​വി​ത​ത്തി​ലെ സ​ന്തോ​ഷ​ങ്ങ​ളും സ​ങ്ക​ട​ങ്ങ​ളും സ​മ​ത്വ​ത്തോ​ടെ സ്വീ​ക​രി​ക്കാ​ൻ പ്രാ​പ്ത​യാ​ക്കു​ക​യും​ചെ​യ്യ​ട്ടെ​യെ​ എന്നാണ് ശ​ർ​മി​ഷ്ഠ ട്വീ​റ്റ​റി​ൽ കു​റി​ച്ചത്.