പ്രണവ് നിരപരാധി, എല്ലാത്തിനും കാരണം ഞാന്‍; അരുണ്‍ ഗോപിയുടെ വാക്കുകള്‍ ഇങ്ങനെ

Loading...

ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന ചിത്രത്തിന്റെ പരാജയത്തിന്റെ ഉത്തരവാദിത്തം തനിക്ക് മാത്രമാണെ് സംവിധായകന്‍ അരുണ്‍ ഗോപി. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അരുണിന്റെ തുറന്നുപറച്ചില്‍. ”സിനിമ വിജയിക്കാതിരിക്കാന്‍ കാരണം ഞാനാണ്. ഞാനെന്ന എഴുത്തുകാരന്റെ കുഴപ്പമായിരുന്നു അത്. വേണ്ടത്ര ശദ്ധിക്കാന്‍ സാധിച്ചില്ല. സമയം തികയാതെപോയി. ഒരു സംവിധായകന്‍ എന്ന നിലയില്‍ റിലീസിനോട് അനുബന്ധിച്ച് ഞാന്‍തന്നെ സ്വീകരിക്കേണ്ട ചില തീരുമാനങ്ങള്‍ എടുക്കാന്‍ സാധിക്കാതെവന്നു”, അരുണ്‍ പറഞ്ഞു

‘പൂര്‍ണ പിന്തുണയോടെ എല്ലാം ചെയ്തുതന്ന ഒരു നിര്‍മാതാവ്. ഞാന്‍ എന്തുപറഞ്ഞാലും അതിനൊപ്പം നില്‍ക്കുന്ന നായകനും ക്രൂവും. എല്ലാം എന്റെ കൈകളിലായിരുന്നു. ആ സിനിമ വിജയിക്കാത്തതിന്റെ പൂര്‍ണ ഉത്തരവാദിത്തം എന്റേതാണ്”, അരുണ്‍ കൂട്ടിച്ചേര്‍ത്തു. വന്‍ ബജറ്റിലൊരുക്കിയ ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ നായകനായി എത്തിയത് പ്രണവ് മോഹന്‍ലാലായിരുന്നു. നിര്‍മാണം ടോമിച്ചന്‍ മുളകുപാടവും. എന്നാല്‍ ബോക്സോഫീസില്‍ ചിത്രം സമ്പൂര്‍ണ ദുരന്തമായി പര്യവസാനിച്ചു

Loading...