പ്രണവ് മോഹന്‍ലാലിന് ഇന്ന് മുപ്പതാം ജന്മദിനം;ചെന്നൈയിലെ വീട്ടില്‍ ആഘോഷം

മലയാളികളുടെ പ്രിയതാരം മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാലിന് ഇന്ന് മുപ്പതാം ജന്മദിനം. ലോക്ക്ഡൗണ്‍ കാലമായതിനാല്‍ ചെന്നൈയിലാണ് മോഹന്‍ലാലും കുടുംബവും ഉള്ളത്. അച്ഛനും അമ്മയ്ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം ചെന്നൈയിലെ വീട്ടില്‍ വെച്ചാണ് പിറന്നാള്‍ ആഘോഷിച്ചത്. ലോക്ക്ഡൗണ്‍ കാലം മുതല്‍ ഇവര്‍ ചെന്നൈയിലെ വീട്ടിലാണ് കഴിയുന്നത്. ഒരുപാട് നാളുകള്‍ക്ക് ശേഷമാണ് പ്രണവ് കുടുംബാംഗങ്ങള്‍ക്കൊപ്പം ജന്മദിനം ആഘോഷിക്കുന്നത്. 1990 ജൂലൈ 13 നായിരുന്നു മോഹന്‍ലാല്‍ സുചിത്ര ദമ്പതികളുടെ മകനായി പ്രണവ് ജനിച്ചത്.

2002-ല്‍ ഒന്നാമന്‍ എന്ന സിനിമയിലൂടെ ബാലതാരമായാണ് അഭിനയരംഗത്തേക്ക് കടന്നു വരുന്നത്. പിന്നീട് 2018-ല്‍ ആദി എന്ന സിനിമയിലൂടെ നായകനായി പ്രണവ് മലയാള സിനിമയില്‍ അരങ്ങേറി. മരക്കാര്‍ അറബിക്കടലിന്റെ സിംഹമാണ് പ്രണവിന്റെ പുറത്തിറങ്ങാനുള്ള സിനിമ. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ഹൃദയം എന്ന സിനിമയില്‍ അഭിനയിച്ചു കൊണ്ടിരിക്കെയാണ് ലോക്ഡൗണ്‍ എത്തുന്നതും ചിത്രീകരണം മുടങ്ങുന്നതും.

Loading...

ഹൃദയം എന്ന സിനിമയ്ക്കായി പ്രണവ് ആരാധകര്‍ക്കൊപ്പം മോഹന്‍ലാല്‍ ആരാധകരും ഏറെ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്.കൂടാതെ തൊട്ടതെല്ലാം പൊന്നാക്കിയ വിനീത് ശ്രീനിവാസന്റെ സംവിധാനവും ,ചിത്രം നിര്‍മ്മിക്കുന്നത് മെറി ലാന്‍ഡ് സിനിമാസ് ആണ്.കല്യാണി പ്രിയദര്‍ശന്‍ ആണ് ചിത്രത്തിലെ നായിക.