ന്യൂഡല്‍ഹി: സംസ്ഥാനത്ത് നടത്താനിരുന്ന പൊലീസ് ആക്ട് ഭേദഗതി നിയമം പിന്‍വലിച്ചതില്‍ മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് മുതിര്‍ന്ന അഭിഭാഷകന് പ്രശാന്ത് ഭൂഷണ്.ട്വിറ്ററിലൂടെയായിരുന്നു പ്രശാന്ത് ഭൂഷണ് മുഖ്യമന്ത്രിയെ അഭിനന്ദിച്ചത്. പൊതുജന അഭിപ്രായത്തെ മാനിക്കുന്ന ചില മുഖ്യമന്ത്രിമാര്‍ എങ്കിലും ഉണ്ടെന്നറിയുന്നത് സന്തോഷകരമാണെന്ന് അദ്ദേഹം കുറിച്ചു. ഒപ്പം പൊലീസ് നിയമ ഭേദഗതി പിന്‍വലിച്ചതിലെ സന്തോഷവും അറിയിച്ചു. ട്വിറ്ററില്‍ അദ്ദേഹം കുറിച്ചത് ഇങ്ങനെയായിരുന്നു.
പ്രശാന്ത് ഭൂഷണ് ട്വിറ്ററില്‍ കുറിച്ചത് ഇങ്ങനെ’ഇത് കേട്ടതില്‍ സന്തോഷമുണ്ട്, സ്വതന്ത്ര പൊതുജനാഭിപ്രായത്തോട് സംവേദനക്ഷമതയുള്ള ചില മുഖ്യമന്ത്രിമാര്‍ ഇപ്പോഴും ഉണ്ടെന്നറിയുന്നത് സന്തോഷകരമാണ്’
Loading...