പ്രശാന്ത് ഭൂഷണെതിരായ കോടതിയലക്ഷ്യ കേസ്;കോടതിയില്‍ ഒരു രൂപ പിഴ അടച്ചു

ദില്ലി:കോടതിയലക്ഷ്യ കേസില്‍ സുപ്രീംകോടതി വിധിച്ച പിഴ അടച്ച് അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍.രാവിലെ കോടതി രജിസ്ട്രിയില്‍ കര്‍ഷകര്‍ അടക്കമുള്ളവര്‍ക്ക് ഒപ്പം എത്തിയാണ് ഒരു രൂപ പിഴ ഒടുക്കിയത്.പിഴയടച്ചത് കൊണ്ട് സുപ്രീംകോടതിയുടെ ശിക്ഷ അംഗീകരിച്ചുവെന്ന് അര്‍ഥമില്ലെന്നും വിധിക്കെതിരായി പുന:പരിശോധന ഹര്‍ജി ഫയല്‍ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

പിഴ അടക്കാന്‍ വിവിധ കോണുകളില്‍ നിന്ന് തനിക്ക് സംഭാവന വന്നു. വിയോജന ശബ്ദം രേഖപ്പെടുത്തിയതിന്റെ പേരില്‍ ഭരണ കൂടങ്ങള്‍ ജയിലില്‍ അടച്ചവര്‍ക്ക് നിയമ സഹായം നല്‍കാന്‍ ലഭിച്ച തുക ഉപയോഗിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുന്‍ ചീഫ് ജസ്റ്റിസുമാരെ വിമര്‍ശിച്ച് ട്വീറ്റ് ചെയ്തതിന്റെ പേരില്‍ കഴിഞ്ഞ മാസമാണ് സുപ്രീംകോടതി പ്രശാന്ത് ഭൂഷണെ ശിക്ഷിച്ചത്.

Loading...