കള്ളൻമാർക്ക് കൂട്ടുനിൽക്കുന്ന ഇരട്ടച്ചങ്കന്റെ ഇരട്ടത്താപ്പ്, ബി ആർ ഷെട്ടിയുടെയും പ്രശാന്ത് മാങ്ങാട്ടിന്റെയും കേസുകൾ ഒതുക്കി

B R Shetty, Prasanth Manghat

തിരുവനന്തപുരം: യു എ ഇയിലെ വിവിധ ബാങ്കുകളെ പറ്റിച്ച് ഇന്ത്യയിലേക്ക് വന്ന വമ്പൻ തട്ടിപ്പുകാർക്കെതിരെ കൊടുത്ത പരാതി മുഖ്യമന്ത്രി പിണറായി വിജയൻ മുക്കി. അഴിമതിക്കെതിരെ കുരിശു യുദ്ധം നടത്തുമെന്ന് പ്രഖ്യാപനങ്ങൾ നടത്തിയ പിണറായി വിജയൻ സർക്കാരിന് നൽകിയ പരാതികളിൽ കേസെടുത്തില്ലെന്ന് മാത്രമല്ല ആപരാതികൾ മുക്കി. ​ഗൾഫിലെ വിവിധ ബാങ്കുകൾ കൊള്ളയടിച്ച കൊള്ളക്കാർക്ക് കൂട്ടു നിൽക്കുകയാണ് ഇരട്ടച്ചങ്കൻ എന്ന് സിപിഎമ്മുകാർ വിശേഷിപ്പിക്കുന്ന മുഖ്യമന്ത്രി പിണറായി വിയജൻ. തൃശ്ശൂർ സ്വദേശി സുനിൽ എൻ ബാലൻ ക്രൈംബ്രാഞ്ചിനും മുഖ്യമന്ത്രിക്കും നൽകിയ പരാതികളിൽ ഇതുവരെ നടപടിയെടുത്തിട്ടില്ല.

ഡോ. ബി ആർ ഷെട്ടി, പാലാക്കാട് നെന്മാറ സ്വദേശി പ്രാശാന്ത് മങ്ങാട്ട് , താരിഖ് ബഷിർ എന്നിവരെ ഒന്നും രണ്ടും മൂന്നും പ്രതികളാക്കി കൊടുത്ത പരാതിയിൽ ഇതുവരെയും സംസ്ഥാന സർക്കാർ ചെറുവിരൽ അനക്കിയിട്ടില്ല. വമ്പൻ തട്ടിപ്പുകാരമായുള്ള മുഖ്യമന്ത്രിയുടെ അവിശുദ്ധകൂട്ടുകെട്ടാണ് ഇവർക്കെതിരെ സർക്കാർ നടപടിയെടുക്കാൻ മടിക്കുന്നത് എന്നു വേണം മനസ്സിലാക്കാൻ. ഇവരുടെ ചതിയിൽപ്പെട്ട മറ്റൊരു പ്രവാസി മലയാളിയാണ് തൃശ്ശൂർ സ്വദേശി ബാലൻ സുനിൽ. ബാലൻ സുനിലും ക്രൈംബ്രാഞ്ചിനും മുഖ്യമന്ത്രിക്കും നൽകിയ പരാതിയിലും ഒരു നടപടിയും എടുത്തിട്ടില്ല. യുഎഇയിലെ ബാങ്കുകളിൽ നിന്നും ഇരുപതിനായിരത്തി ഇരുന്നൂറ്റി അമ്പതുകോടി കമ്പളിപ്പിച്ച് കേരളത്തിലേക്ക് കടന്നവർക്കെതിരെ ചെറുവിരൽ അനക്കാൻപോലും മുഖ്യമന്ത്രിക്ക് കഴിഞ്ഞിട്ടില്ല. ഇതിന്റെ തെളിവുകളാണ് കർമ്മന്യൂസ് പുറത്തുവിട്ടത്.

Loading...

 

വീഡിയോ കാണാം