ഷാരൂഖാനെതിരെ മാധ്യമങ്ങളുടെ അപവാദ പ്രചരണം മുസ്ലീമായതിനാൽ ; പ്രശാന്ത് ഭൂഷൺ

കോഴിക്കോട്: ലഹിമരുന്ന് കേസിൽ ഷാരൂഖാന്റെ മകൻ ആര്യൻ ഖാൻ അറസ്റ്റിലായതിന് പിന്നാലെ ആര്യനെ പിന്തുണച്ച് നിരവധി പ്രമുഖരാണ് രം​ഗത്തെത്തിയത്. അത് വർ​ഗീയവൽക്കരിക്കാനുള്ള ശ്രമങ്ങൾ വരെ ഉണ്ടായിരുന്നതു എന്നതും ശ്രദ്ധേയമാണ്. ഇപ്പോൾ‌ ആര്യനെ അറസ്റ്റ് ചെയ്തത് മാധ്യമങ്ങൾ ആഘോഷിക്കുന്നത് ആര്യൻ മുസ്ലീം ആയതിനാലാണെന്നാണ് അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ വ്യക്തമാക്കിയിരിക്കുന്നത്. അതുകൊണ്ടാണ് ആര്യൻ ഖാൻ ഉൾപ്പെട്ട വാർത്തകൾ ഇങ്ങനെ പെരുപ്പിച്ചു കാണിക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ വാദം. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്നതിന്റെ പേരിൽ മാധ്യമങ്ങൾ ഷാരൂഖ് ഖാനെ പരസ്യ വിചാരണ ചെയ്യുകയാണെന്നും ഡൂൾന്യൂസിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

‘ആര്യൻ ഖാൻ കേസിൽ തെറ്റായ വ്യാഖ്യാനമാണ് മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത്. അത് ലഖിംപൂർ ഖേരിയിലെ കർഷക സമരങ്ങളെ കുറിച്ചുള്ള ചർച്ചകൾ വഴി തിരിച്ചു വിടാൻ മാത്രമല്ല. ഷാരൂഖ് ഖാൻ ഒരു മുസ്ലിമായതിന്റെ പേരിലും, കേന്ദ്ര സർക്കാരിനെ വിമർശിക്കുന്നതിന്റെ പേരിലുമാണ് മാധ്യമങ്ങൾ അദ്ദേഹത്തെ പരസ്യ വിചാരണ ചെയ്യുന്നത്’. ഇക്കാര്യത്തിൽ ഷാരൂഖ് ഖാനെ അപകീർത്തിപ്പെടുത്താനും മാധ്യമങ്ങൾ ശ്രമിക്കുന്നുണ്ടെന്ന് പ്രശാന്ത് ഭൂഷൺ പറഞ്ഞു.

Loading...