ദില്ലി: സീരിയൽ താരം പ്രത്യുഷ ബാനർജിയുടെ മരണത്തിൽ ദുരൂഹത. മരിക്കുമ്പോൾ പ്രത്യുഷ ബാനർജി ഗർഭിണിയായിരുന്നോ എന്ന് സംശയം. ഗർഭിണിയായിരുന്നോ എന്നറിയാൻ ആന്തരികാവയവങ്ങൾ പരിശോധനയ്ക്ക് അയച്ചു. നടിക്ക് വലിയ സാമ്പത്തിക ബാധ്യതകൾ ഉണ്ടായിരുന്നതായും റിപ്പോർട്ടുകൾ ഉണ്ട്. കഴിഞ്ഞ ദിവസമാണ് പ്രത്യുഷ ബാനർജിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നത്. പ്രത്യുഷ ഗർഭിണിയായിരുന്നെന്ന് സംശയമുള്ളതിനാൽ ആന്തരികാവയവങ്ങൾ വിശദ പരിശോധനയക്ക് അയച്ചു.

പ്രത്യുഷയുടെ മരണത്തിന് പിന്നിൽ കാമുകൾ രാഹുൽ രാജ് സിംഗ് ആണെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. രാഹുലിനെ ശനിയാഴ്ച പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇതിനിടെ നെഞ്ച് വേദനയെ തുടർന്ന് രാഹുലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ രാഹുലിനെതിരെ രൂക്ഷമായ ആരോപണങ്ങളുമായി പ്രത്യുഷയുടെ മാതാപിതാക്കൾ രംഗത്തെത്തി.രാഹുലായിരുന്നു പ്രത്യുഷയുടെ പണമിടപാടുകൾ കൈകാര്യം ചെയ്തിരുന്നത്.

Loading...

സീരിയലിൽ നിന്ന് കിട്ടുന്ന് പ്രതിഫലം പോലും കൈപ്പറ്റിയിരുന്ന രാഹുൽ പിന്നീട് വിവാഹത്തിന് തയ്യാറല്ലെന്നും അറിയിച്ചു. തന്നെ ഒഴിവാക്കി മറ്റൊരു വിവാഹത്തിന് രാഹുൽ ഒരുങ്ങിയതാണ് മകളെ പ്രത്യുഷയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നും അമ്മ ഷോമ പറയുന്നു. കുടുംബവുമായി പ്രത്യുഷ അകൽച്ചയിലായിരുന്നെന്നും റിപ്പോർട്ടുകളുണ്ട്. വെള്ളിയാഴ്ചയാണ് ബാലിക വധു എന്ന ഹിന്ദി സീരിയലിലൂടെ പ്രശസ്തയായ പ്രതുഷ ബാനർജി മുംബൈയിലെ ഫ്‌ലാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്,. പ്രത്യുഷയുടെ പണമിടപാടുകളും രാഹുലുമായുള്ള പ്രശ്‌നങ്ങളും അന്വേഷിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.