പൗരത്വ ബില്ലിനെ അനുകൂലിച്ചതിന്റെ പേരില്‍ പ്രവാസിക്ക് ജോലി നഷ്ടമായി

ഇന്ത്യ ഒന്നാകെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചര്‍ച്ചചെയ്യുന്ന വിഷയമാണ് പൗരത്വ ബില്ല്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപ്പേര്‍ രംഗത്ത് വന്നിട്ടുണ്ട്. പൗരത്വ ബില്ലിനെ അനുകൂലിച്ചത് കൊണ്ട് മാത്രം കുടുംബം പോറ്റാന്‍ പോയ പ്രവാസിയുടെ ജോലി മലയാളികള്‍ കളഞ്ഞു. ഇപ്പോഴും പലരും ഇതിന്റെ പേരില്‍ ജയിലില്‍ കിടക്കുന്നു. ബില്ലിനെ അനുകൂലിച്ചതിന്റെ പേരില്‍ താന്‍ നേരിട്ട കഷ്ടതകള്‍ അനീഷ് ധര്‍മ്മരാജ്ക കര്‍മ്മന്യൂസുമായി പങ്കുവയ്ക്കുന്നു.

കുടുംബത്തിലെ പ്രാരാബ്ദങ്ങളും കഷ്ടതകളും മാറ്റാനായാണ് പ്രവാസത്തിലേക്ക് പോയത്, ദഗള്‍ഫില്‍ പോയിട്ട് ഇപ്പോള്‍ മൂന്നു വര്‍ഷത്തോളമായി ഇതുവരെയും ഒരു പ്രശ്‌നങ്ങളും ഉണ്ടാക്കിയിട്ടില്ല, ഞാന്‍ ആകെ ചെയ്ത കുറ്റം പൗരത്വ ബില്ലിനെ അംഗീകരിച്ചു എന്നത് മാത്രമാണ്. എന്റെ ജോലി കളഞ്ഞതിനു പിന്നില്‍ മലയാളികള്‍ തന്നെ ആണ് എന്നതാണ് ഒരു വിഷമമുള്ള കാര്യം. ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പേരില്‍ 3 ദിവസത്തോളം ജയില്‍വാസം അനുഭവിക്കേണ്ടി വന്നെന്നും അനീഷ് കര്‍മ്മ ന്യൂസിനോട് പറഞ്ഞു

Loading...

ഇത് എന്റെ മാത്രം ദുരനുഭവമല്ല, നിരവധിപ്പേര്‍ ഇക്കാരണത്താല്‍ ജയിലില്‍ കഴിയുന്നുണ്ടെന്നും അനീഷ് വ്യക്തമാക്കി. മലയാളികളടക്കം എനിക്കുനേരെ മോശം വാക്കുകള്‍ ഉപയോഗിച്ചു.. ഞാന്‍ വര്‍ക്ക് ചെയ്യുന്ന സ്ഥാപനത്തിലെത്തിയായിരുന്നു ആക്രമണം. മോദിയെക്കുറിച്ചും അമിത് ഷായെക്കുറിച്ചും വളരെ മോശം വാക്കുകളാണ് അവര്‍ ഉപയോഗിച്ചത്. കണ്ണൂര്‍ കാസര്‍ഗോഡ് ഭാഗങ്ങളില്‍ താമസിക്കുന്ന എസ്ഡിപിഐ പ്രവര്‍ത്തകരാണ് ഇതിന് നേതൃത്വം കൊടുത്തിരിക്കുന്നത്.

ഒരു വയസ്സായ ഒരു മകളും ഭാര്യയും മാത്രമടങ്ങുന്ന എന്റെ കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു എന്റെ ജോലി. അത് പോയതില്‍ വിഷമമുണ്ടെന്നും ആകെ അറിയാവുന്ന ജോലി അത് മാത്രമെ ഉള്ളൂവെന്നും അനീഷ് പറഞ്ഞു

അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപം