വസ്ത്ര വ്യാപാരിയും സിനിമാ നടനുമായ ആലുവ സ്വദേശി ദുബായിൽ കൊവിഡ് ബാധിച്ച് മരിച്ചു

കൊച്ചി: ആലുവ സ്വദേശി ദുബായിയിൽ കൊറോണ ബാധിച്ച് മരിച്ചു. ആലുവയിലെ വസ്ത്ര വ്യാപാരിയും ചലച്ചിത്ര നടനുമായ ശങ്കരൻകുഴി എസ്.എ. ഹസൻ (51) ആണ് മരിച്ചത്. ബിസിനസ് ആവശ്യാർഥം എത്തിയ ഇദ്ദേഹത്തിന് കൊറോണ ലോക്ക്ഡൗൺ പശ്ചാത്തലത്തിൽ നാട്ടിലേക്കു തിരിച്ചുപോകാൻ സാധിച്ചിരുന്നില്ല. ദുബായിക്കാരൻ എന്ന സിനിമ നിർമിക്കുകയും അതിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.

അതേസമയം കൊവിഡ് 19നെതിയുള്ള പോരാട്ടം യുഎഇ ശക്തമാക്കി. 24 മണിക്കൂറിനിടെ 52,996 കൊവിഡ് പരിശോധനകള്‍ നടത്തിയതോടെ 25 ലക്ഷം ആളുകളെയാണ് രാജ്യത്ത് കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ആരോഗ്യത്തില്‍ ശ്രദ്ധ പുലര്‍ത്തിയും വ്യക്തിശുചിത്വം പാലിച്ചും ആരോഗ്യ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ചും കഴിയണമെന്ന് യുഎഇയിലെ ജനങ്ങളോട് ആരോഗ്യ വിഭാഗം വക്താവ് ഡോ ഫരീദ അല്‍ ഹൊസാനി പറഞ്ഞു. നിലവില്‍ 16,932 പേരാണ് കൊവിഡ് ബാധിച്ച് ആശുപത്രികളില്‍ ചികിത്സയിലുള്ളത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി രോഗബാധിതരുടെ എണ്ണവും മരണസംഖ്യയും കുറഞ്ഞ് വരികയാണ്.

Loading...

എന്നാൽ രോഗബാധിതരില്‍ 55 ശതമാനം പേരും സുഖം പ്രാപിച്ചതായി ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയത്തിന്‍റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. ലോകത്ത് ആകമാനം 48 ശതമാനം പേരാണ് കൊവിഡ് മുക്തരാകുന്നത്. എന്നാല്‍ യുഎഇയില്‍ 55 ശതമാനം പേര്‍ കൊവിഡ് മുക്തരായി.