International News

രാജ്യത്തെ നിക്ഷേപത്തിനുള്ള നിയമ വ്യവസ്ഥകള്‍ ലഘൂകരിക്കണം: പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ ബിസിനസ് ഫോറം

വിയന്ന: പ്രവാസി മലയാളികൾക്ക് ഇന്ത്യയില്‍ നിക്ഷേപത്തിനുളള നിയമ വ്യവസ്ഥകള്‍ ലഘൂകരിക്കുന്നതിലൂടെ കൂടുതല്‍ നിക്ഷേപം നടത്തുന്നതിന് സഹായകമാകുമെന്ന് പ്രവാസി മലയാളി ഗ്ലോബല്‍ ബിസിനസ് ഫോറം. ബിസിനസ് രംഗത്ത് പ്രവാസി മലയാളികള്‍ കേരളത്തില്‍ കൂടുതല്‍ നിക്ഷേപം നടത്തുന്നതുവഴി പ്രവാസം ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്നവർക്ക് തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുവാൻ സഹായകരമാകുമെന്നും യോഗം വിലയിരുത്തി. കൂടാതെ പ്രവാസി റൂട്ട്സുമായി സഹകരിച്ച് പ്രവാസി പുനരധിവാസ പാക്കേജ് നടത്തുന്നതിനുളള പ്രോജക്റ്റ് ഉടന്‍ ആരംഭിക്കുന്നതായിരിക്കുമെന്നും അറിയിച്ചു. ഓസ്ട്രിയയിലെ വിയന്നയിൽ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്.

“Lucifer”

PMF Global Business Forum

പ്രവാസി മലയാളി ഫെഡറേഷന്‍ അന്താരാഷ്ട്ര ബിസിനസ് ഫോറം പ്രധിനിധികളായി മുന്‍ ചലച്ചിത്ര വികസന കോർപ്പറേഷൻ എം.ഡി, കെ.ടി.സി ഗ്രൂപ്പ് ഓഫ് കമ്പനി മാനേജിങ് ഡയറക്ടര്‍ ശ്രീ. പി.വി ഗംഗാധരന്‍ (ഇന്‍ഡ്യ); പ്രോസി എക്‌സോട്ടിക്ക് സൂപ്പര്‍മാര്‍ക്കെറ്റ് ആന്‍ഡ് കോസ്മെറ്റിക് മാനേജിങ് ഡയറക്ടര്‍ ആന്‍ഡ് ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ പ്രൻസ് പളളിക്കുന്നേൽ (വിയന്ന); അറബ്കോ ലോജിസ്റ്റിക്സ്, ഗ്ലോബീസ് സൊലൂഷന്‍സ്, അത്താഫി മാര്‍ബിള്‍സ്, ഇ-ഗേറ്റ് ട്രേഡേഴ്സ്, അത്താഫി ഹെല്‍ത്ത് കെയര്‍, അത്താഫി ട്രേഡിങ് എന്നീ കമ്പനികളുടെ മാനേജിങ് ഡയറക്ടര്‍ വി.കെ അത്താഫി രാമചന്ദ്രൻ (സൗദി അറേബ്യ, ഈജിപ്ത്); പബ്ലിക് ട്രസ്റ്റ് റിയല്‍ എസ്റ്റേറ്റ് കോര്‍പ്പൊറേഷന്‍, സീലൈന്‍ പാക്കേജിങ് കമ്പനി, മെറിഡിയന്‍ ഹെല്‍ത്ത്, എ.എഫ്.കെ ഗ്ലോബല്‍ എന്റെര്‍ടെയിന്മെന്റ് എന്നീ കമ്പനികളുടെ മാനേജിങ് ഡയറക്ടര്‍ അനിയന്‍ ജോര്‍ജ് (യു.എസ്.എ); ഇന്‍സ്റ്റാഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിങ് ഡയറക്ടര്‍ കെ.വൈ ഷമീർ യുസഫ് (സൗദി അറേബ്യ); കെ.വി ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിങ് ഡയറക്ടര്‍ മുഹമ്മദ് അലി കിനാല്ലൂർ (ഖത്തര്‍); യുണീക് ബ്യൂറോ ഇ ആന്‍ഡ് സി പ്രൈവറ്റ് ലിമിറ്റഡ് കമ്പനി മാനേജിങ് ഡയറക്ടര്‍ ലിനാദ് കെ ഷംസുദീന്‍ (സൗദി അറേബ്യ); ബാങ്കോക്ക് ഇന്റെര്‍നാഷണല്‍ റെസ്റ്റോറന്റ് കമ്പനി മാനേജിങ് ഡയറക്ടര്‍ റിയാസ് തരിപ്പയിൽ (ബഹറിന്‍); പ്രവാസി റൂട്ട്സ് ചെയർമാൻ ജോസ് മാത്യു പനച്ചിക്കൽ (വിയന്ന); സീനിയര്‍ ഫാക്കുല്‍റ്റി ഓൻറ്റ്റപ്രനർഷിപ്പ് ഡിവലപ്പ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഡ്യ, ഇന്റെര്‍നാഷണല്‍ എക്‌സ്പ്പേര്‍ട്ട് യൂണിഡോ, വേരിസ് മാനേജ്മെന്റ് സര്‍‌വീസസ് പ്രവൈറ്റ് ലിമിറ്റഡ്, ഡെയര്‍ ഇന്റെര്‍നാഷണല്‍ എന്നീ കമ്പനികളുടെ മാനേജിങ് ഡയറക്ടര്‍ ഉമേഷ് മേനോന്‍ (ഇന്‍ഡ്യ) എന്നിവരെ തിരഞ്ഞെടുത്തു.

പ്രവാസി മലയാളി ബിസിനസ് ഫോറം ഓഗസ്റ്റ് 7,8,9 തീയതികളില്‍ തിരുവനന്തപുരത്ത് പോത്തന്‍കോട്ടു നടക്കുന്ന പ്രവാസി മലയാളി കുടുംബസംഗമത്തോട് അനുബന്ധിച്ച് അമ്പതില്‍പ്പരം രാജ്യങ്ങളില്‍ നിന്നുള്ള പ്രധിനിധികളെ ഉൾപ്പെടുത്തി ബിസിനസ്സ് മീറ്റ് സംഘടിപ്പിക്കാനും തീരുമാനമായി. കൂടാതെ പ്രസ്തുത മീറ്റിങ്ങില്‍ വച്ച് 2015-17വര്‍ഷത്തേക്കുള്ള ഗ്ലോബല്‍ ഭാരവാഹികളെ തിരഞ്ഞെടുക്കുവാനും തീരുമാനിച്ചു.

Related posts

നടി കേസിൽ നിന്നും പിൻമാറുമോ? സഹോദരന്റെ മറുപടി ഇങ്ങിനെ

subeditor

വീട്ടുവേലക്കാരിയോട് ചൂടാകുന്നവര്‍ ജാഗ്രതൈ…!; അടുക്കളത്തര്‍ക്കം മൂത്തു; വേലക്കാരി വീട്ടമ്മയെ തല്ലിക്കൊന്നു

subeditor5

സുരേന്ദ്രന്റെ വിജയം ഉറപ്പിച്ച് ബിജെപി.. സുരേന്ദ്രന് 27,000 ത്തിന്റെ ഭൂരിപക്ഷം.. കൂടുതല്‍ ഭൂരിപക്ഷം ആറന്‍മുളയില്‍

main desk

ഫ്രാന്‍സിലെ നൈസില്‍ ബാസ്റ്റില്‍ ദിനാഘോഷ ചടങ്ങിനിടെ ഭീകരാക്രമണം, 77 പേര്‍ കൊല്ലപ്പെട്ടു.

subeditor

മന്ത്രിസ്ഥാനത്തു നിന്നും മാറ്റിയത് അറിഞ്ഞിട്ടില്ലെന്ന് മാത്യു ടി തോമസ്

subeditor5

ചായം പൂശുന്ന ബ്രഷ് ഉണ്ടാക്കാന്‍ കീരികളെ കൊന്നൊടുക്കുന്നു; രോമമെടുക്കുന്നത് ജീവനോടെ…; മാംസപിണ്ഡം മാത്രമാകുന്ന അവയെ ഒരിറ്റ് വെള്ളം പോലും കൊടുക്കാതെ ഉപേക്ഷിക്കും

subeditor5

ഭാര്യ ഉപേക്ഷിച്ച  ധനികനും  ബധിരനും മൂകനുമായ വ്യക്തിയെ ഹൈക്കോടതി ദത്തെടുത്തു

subeditor

ആയിരം റണ്‍സടിച്ച് റെക്കോര്‍ഡിട്ട ആ അത്ഭുതബാലന്‍ ക്രിക്കറ്റില്‍ നിന്നും വിരമിച്ചു; പ്രണവിന്റെ വിരമിക്കലിന് കാരണമിതാണ്‌

subeditor12

നിർത്തിയിട്ടിരുന്ന കാർ കത്തി സ്ത്രീയും പുരുഷനും മരിച്ചു

subeditor

പതിനൊന്നുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കാൻ ശ്രമം; കുട്ടിയെ രക്ഷപെടുത്തിയത് സീരിയലിനു വേണ്ടി പൊലീസ് വേഷം ധരിച്ചവര്‍

subeditor

എന്റെ വിവാഹ മോചന വാർത്ത സത്യം; രജനീകാന്തിന്റെ മകൾ സൗന്ദര്യ.

subeditor

വനിതാ പോലീസുകാർ എന്റെ രഹസ്യ ഭാഗത്ത്‌ മുളക് പുരട്ടി….സാമ്പത്തിക തട്ടിപ്പു കേസ് പ്രതി ശാലിനിയുടെ വെളിപ്പെടുത്തലിൽ നടുങ്ങി മലയാളികൾ

subeditor10