പ്രവാസികൾക്ക് പെഷൻ പദ്ധതി നടപ്പാക്കുന്നു

പ്രവാസികൾക്ക് പെഷൻ പദ്ധതി, നിക്ഷേപിക്കുന്ന തുകയുടെ 10% ലാഭവും.പതിറ്റാണ്ടുകള്‍ വിദേശത്ത് അധ്വാനിച്ച് തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് പ്രതീക്ഷയേകി കേരള സര്‍ക്കാരിന്റെ ഡിവിഡന്റ് പെന്‍ഷന്‍ പദ്ധതി.പ്രവാസികളില്‍നിന്ന് നിക്ഷേപമായി സമാഹരിക്കുന്ന തുക കിഫ്ബിയില്‍ നിക്ഷേപമായി സ്വീകരിച്ച് മാസം നിശ്ചിത തുക പെന്‍ഷനായി നല്‍കുന്നതാണ് പദ്ധതി.

പ്രവാസികള്‍ക്ക് സാമ്പത്തിക സുരക്ഷയൊരുക്കുന്നതിനൊപ്പം കിഫ്ബിയിലേയ്ക്ക് വലിയൊരു തുക നിക്ഷേപമായി ലഭിക്കുമെന്നതും പദ്ധതിയുടെ മെച്ചമായി കണക്കാക്കുന്നു.ഓരോ പ്രവാസിക്കും പ്രവാസം അവസാനിപ്പിച്ചവര്‍ക്കും ഉപകാരപ്രദമാണിത്. പ്രവാസിക്കും പങ്കാളിക്കും ജീവിതാവസാനംവരെ പെന്‍ഷന്‍ നല്‍കുന്നതും ഇവരുടെ മരണാനന്തരം തുക അനന്തരാവകാശികള്‍ക്ക് കൈമാറുന്നതുമാണ് പദ്ധതി.

Loading...

പെൻഷൻ പദ്ധതി നടപ്പാക്കുന്നത് വളരെ പ്രതീക്ഷയോടെയാണ്‌ പ്രവാസ ലോകം കാത്തിരിക്കുന്നത് എങ്കിലും പണം നിക്ഷേപിച്ചാലേ പെൻഷൻ ഉള്ളു. മാത്രമല്ല നിക്ഷേപിക്കുന്നതിന്റെ 10% അധികം ലഭിക്കും. ഫലത്തിൽ ബാങ്ക് പലിശ ലഭിക്കുന്നതിനു തുല്യമേ ഇത് വരൂ. അതായത് മറ്റ് പെൻഷൻ പദ്ധതി പോലെ പ്രവാസികൾക്ക് ലഭിക്കില്ല. അതാണ്‌ ന്യൂനത.

മൂന്നുമുതല്‍ 55 ലക്ഷം രൂപവരെ ഒരുമിച്ചോ ഗഡുക്കളായോ നിക്ഷേപിക്കാം. ഇടയ്ക്കുവെച്ച് നിക്ഷേപം തിരികെയെടുക്കാനാവില്ല. നിക്ഷേപത്തിന്മേല്‍ വായ്പയെടുക്കാനും കഴിയില്ല. വര്‍ഷം തുകയുടെ പത്തുശതമാനം ലാഭവിഹിതം ലഭിക്കും. ഈ തുക വീതിച്ച് ഓരോ മാസവും പെന്‍ഷന്‍ ഇനത്തില്‍ അക്കൗണ്ടിലെത്തും. നിക്ഷേപകന്‍ മരിച്ചാല്‍ പങ്കാളിക്കും പെന്‍ഷന്‍ ലഭിക്കും. രണ്ടുപേരുടെയും മരണശേഷം നിക്ഷേപിച്ച തുകയില്‍ കൂടുതല്‍ തുക അനന്തരാവകാശിക്ക് ലഭിക്കും. ഇതിനിടയില്‍ തുക തിരികെയെടുക്കാനോ അതിന്മേല്‍ വായ്പയെടുക്കാനോ സാധിക്കില്ല.

ഇതര സംസ്ഥാനങ്ങളിലെയും വിദേശങ്ങളിലെയും മലയാളികള്‍ക്ക് നിക്ഷേപിക്കാം. പലകോണുകളിലുമായി ഒരുകോടി പ്രവാസികളുണ്ടെന്നാണ് കണക്ക്. ഗള്‍ഫിലും കേരളത്തിലും മുംബൈ പോലുള്ള വാണിജ്യ നഗരങ്ങളില്‍ എവിടെയെങ്കിലും മൂന്നിടങ്ങളിലായി പദ്ധതിയുടെ ഉദ്ഘാടന ചടങ്ങ് നടത്താനാണ് ഉദ്ദേശിക്കുന്നത്. 
മികച്ച പെന്‍ഷന്‍ വരുമാനം ഉദ്ദേശിക്കുന്ന പ്രവാസികള്‍ക്ക് നിക്ഷേപിക്കാം. ആന്വിറ്റി പെന്‍ഷന്‍ പദ്ധതികളില്‍ 6-7 ശതമാനം മാത്രം പെന്‍ഷന്‍ ലഭിക്കുമ്പോള്‍ 10 ശതമാനം ആദായം വളരെ ആകര്‍ഷകമാണ്. സീനിയര്‍ സിറ്റിസണ്‍സ് സ്‌കീമിലാകട്ടെ 8.7 ശതമാനവുമാണ് പലിശ.