അബുദാബിയില്‍ പ്ലംബിങ് ജോലിക്കിടെ വീട്ടമ്മയെ കടന്നു പിടിച്ചു; പിടികൂടിയ പ്രതിയുടെ ന്യായം കണ്ട് പോലീസുകാരും അമ്പരന്നു

അബുദാബിയിലാണ് പ്രവാസികളെ നാണക്കേടിലാക്കിയ സംഭവം നടന്നത്. പ്ലംബിങ് ജോലിക്കിടെ വീട്ടമ്മയെ കടന്നു പിടിച്ചു. സംഭവത്തെ തുടര്‍ന്ന് തൊഴിലാളിക്ക് തടവും നാടുകടത്തലും ശിക്ഷയായി ലഭിച്ചു. അല്‍ ദഫ്രയിലെ വീട്ടില്‍ വച്ച് കയ്യേറ്റം ഉണ്ടായത് ഏഷ്യക്കാരിയായ വീട്ടമ്മയ്ക്കു നേരെയാണ്. മോശം ഉദ്ദേശത്തോടെ അറ്റകുറ്റപ്പണികള്‍ക്കെത്തിയ അയാള്‍ സ്പര്‍ശിച്ചെന്നാണു പരാതി. അതേസമയം ഇയാള്‍ കുറ്റക്കാരനല്ലെന്നു കാട്ടി അപ്പീല്‍ നല്‍കി.

വീട്ടമ്മയോടു മോശം ഉദ്ദേശത്തോടെയല്ല പെരുമാറിയതെന്നു പ്രതി പറഞ്ഞു. വീട്ടമ്മയുടെ കുട്ടി വീഴാന്‍ പോയപ്പോള്‍ കുട്ടിയെ താന്‍ പിടിച്ചെഴുന്നേല്‍പ്പിച്ചു. പിന്നീടു അമ്മയ്ക്കു കുട്ടിയെ കൈമാറി. അറിയാതെ ഈ സമയത്ത് അവരെ സ്പര്‍ശിച്ചിട്ടുണ്ടാകാം. എന്നാല്‍ പൊലീസ് വീട്ടമ്മയുടെ പരാതിയില്‍ തന്നെ പ്രതിയാക്കിയതറിഞ്ഞപ്പോള്‍ ഞെട്ടിപ്പോയെന്നും ഇയാള്‍ പറഞ്ഞു.

അറ്റകുറ്റ പ്പണി നടത്തേണ്ട സ്ഥലം നേരത്തെ ഇയാള്‍ക്കു കാണിച്ചുകൊടുത്തിരുന്നെന്നും എന്നാല്‍ ഇതു ശ്രദ്ധിക്കാതെ പ്രതി അതിക്രമത്തിനു മുതിരുകയായിരുന്നെന്നും പരാതിക്കാരിയായ സ്ത്രീ നേരത്തെ കോടതിയെ ബോധിപ്പിച്ചിരുന്നു. പ്രതിക്കു കോടതി നാടുകടത്തലിനു പുറമെ മൂന്നു മാസം തടവുശിക്ഷയാണ് വിധിച്ചത്. പ്രതിയെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.

Top