പ്ര​വാ​സി​ക​ളു​ടെ മ​ട​ക്ക​യാ​ത്ര​ക്ക് സംസ്ഥാനം പു​തി​യ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ പുറത്തിറക്കി: കോവിഡ് സര്‍ട്ടിഫിക്കറ്റിന് സാധുത 72 മണിക്കൂര്‍

തി​രു​വ​ന​ന്ത​പു​രം: പ്ര​വാ​സി​ക​ളു​ടെ മ​ട​ക്ക​യാ​ത്ര​ക്ക് നടത്തേണ്ട കോവിഡ് പരിശോധന, പാലിക്കേണ്ട സുരക്ഷാ സംവിധാനങ്ങൾ തുടങ്ങിയവ സംബന്ധിച്ചു സംസ്ഥാന സർക്കാർ മാർഗ നിർദേശങ്ങൾ പുറത്തിറക്കി. ടെസ്റ്റ് സൗകര്യമുള്ള രാജ്യങ്ങളിൽനിന്ന് വരുന്നവർ ടെസ്റ്റ് നടത്തുന്നതിന് ആത്മാർഥമായി ശ്രമിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോ​വി​ഡ് പ​രി​ശോ​ധ​ന സൗ​ക​ര്യ​മു​ള്ള രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്നും എ​ത്തു​ന്ന പ്ര​വാ​സി​ക​ള്‍​ക്ക് കോ​വി​ഡ് നെ​ഗ​റ്റീ​വ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് നി​ര്‍​ബ​ന്ധ​മാ​ക്കി​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

യാ​ത്രാ സ​മ​യ​ത്തി​ന് 72 മ​ണി​ക്കൂ​ര്‍ മു​ന്‍​പാ​യി​രി​ക്ക​ണം കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തേ​ണ്ട​ത്. പ​രി​ശോ​ധ​നാ റി​പ്പോ​ര്‍​ട്ടി​ന് സാ​ധു​ത 72 മ​ണി​ക്കൂ​ര്‍ ആ​യി​രി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു. വ്യാ​ഴാ​ഴ്ച മു​ത​ല്‍ ചാ​ര്‍​ട്ടേ​ര്‍​ഡ്, സ്വ​കാ​ര്യ, വ​ന്ദേ​ഭാ​ര​ത് വി​മാ​ന​ങ്ങ​ളി​ല്‍ കേ​ര​ള​ത്തി​ലേ​ക്ക് വ​രു​ന്ന​വ​ര്‍​ക്ക് ഇ​ക്കാ​ര്യം നി​ര്‍​ബ​ന്ധ​മാ​ക്കി.

Loading...

പ്ര​വാ​സി​ക​ള്‍ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​ന്‍:
കേ​ര​ള​ത്തി​ലേ​ക്ക് മ​ട​ങ്ങാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന എ​ല്ല​വ​രും കോ​വി​ഡ് ജാ​ഗ്ര​താ പോ​ര്‍​ട്ട​ലി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം. എ​ത്തി​ച്ചേ​രു​ന്ന വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ആ​രോ​ഗ്യ​വി​ഭാ​ഗ​ത്തി​ന്‍റെ സ്ക്രീ​നിം​ഗി​ന് വി​ധേ​യ​മാ​ക​ണം. വി​ദേ​ശ​ത്ത് പ​രി​ശോ​ധ​ന​യ​ക്ക് വി​ധേ​യ​മാ​കാ​ത്ത എ​ല്ലാ യാ​ത്ര​ക്കാ​രും റാ​പ്പി​ഡ് ആ​ന്‍റി​ബോ​ഡി പ​രി​ശോ​ധ​ന​യ​ക്ക് വി​ധേ​യ​രാ​ക​ണം. ഫ​ലം പോ​സി​റ്റീ​വ് ആ​യാ​ല്‍ ആ​ര്‍​ടി​പി​സി​ആ​ര്‍/ ട്രൂ​നാ​റ്റ് ടെ​സ്റ്റി​ന് സ​ന്ന​ദ്ധ​രാ​ക​ണം. എ​ല്ലാ യാ​ത്ര​ക്കാ​രും 14 ദി​വ​സം നി​ര്‍​ബ​ന്ധി​ത ക്വാ​റ​ന്‍റൈ​നി​ല്‍ പോ​ക​ണം. എ​ല്ലാ രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്നും എ​ത്തു​ന്ന​വ​ര്‍ എ​ന്‍ 95 മാ​സ്ക്, ഫേ​സ് ഷീ​ല്‍​ഡ്, കൈ​യു​റ എ​ന്നി​വ ധ​രി​ക്ക​ണം. കൈ​ക​ള്‍ ഇ​ട​യ്ക്കി​ടെ സാ​നി​റ്റൈ​സ​ര്‍ ഉ​പ​യോ​ഗി​ച്ച്‌ വൃ​ത്തി​യാ​ക്ക​ണം തുടങ്ങിയവയാണ് മാർ​ഗ്​ഗ നിർദ്ദേശങ്ങൾ.

ഖ​ത്ത​റി​നി​ന്നും എ​ത്തു​ന്ന​വ​ര്‍ ആ ​രാ​ജ്യ​ത്തി​ന്‍റെ മൊ​ബൈ​ല്‍ ആ​പ്പി​ലെ ഗ്രീ​ന്‍ സ്റ്റാ​സ് ഉ​ള്ള​വ​രാ​ക​ണം. ഇ​വ​ര്‍ ഇ​വി​ടെ എ​ത്തു​മ്പോ​ള്‍ കോ​വി​ഡ് പ​രി​ശോ​ധ​ന​യ​ക്ക് വി​ധേ​യ​രാ​ക​ണം . യു​എ​ഇ​യി​ല്‍​നി​ന്നു​ള്ള​വ​ര്‍​ക്ക് കോ​വി​ഡ് നെ​ഗ​റ്റീ​വ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് നി​ര്‍​ബ​ന്ധം. ഒ​മാ​ന്‍, ബെ​ഹ്റി​ന്‍ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്നു​മു​ള്ള​വ​ര്‍ യാ​ത്ര​യി​ല്‍ എ​ന്‍95 മാ​സ്ക്, ഫേ​സ് ഷീ​ല്‍​ഡ്, കൈ​യു​റ എ​ന്നി​വ ധ​രി​ക്ക​ണം.

സൗ​ദി​യി​ല്‍​നി​ന്നു​ള്ള​വ​ര്‍ എ​ന്‍95 മാ​സ്ക്, ഫേ​സ് ഷീ​ല്‍​ഡ്, കൈ​യു​റ എ​ന്നി​വ ധ​രി​ക്ക​ണം. പി​പി​ഇ കി​റ്റ് നി​ര്‍​ബ​ന്ധം. കു​വൈ​റ്റി​ല്‍​നി​ന്ന് പ​രി​ശോ​ധ​ന കൂ​ടാ​തെ വ​രു​ന്ന​വ​ര്‍ പി​പി​ഇ കി​റ്റ് ധ​രി​ച്ചി​രി​ക്ക​ണം. ഇ​രു​രാ​ജ്യ​ങ്ങ​ളി​ലു​ള്ള​വ​രും ഇ​വി​ടെ എ​ത്തു​മ്പോ​ള്‍ കോ​വി​ഡ് ടെ​സ്റ്റി​ന് വി​ധേ​യ​രാ​ക​ണം . നി​ബ​ന്ധ​ന ലം​ഘി​ക്കു​ന്ന​വ​ര്‍​ക്കെ​തി​രെ ദു​ര​ന്ത​നി​വാ​ര​ണ നി​യ​മം, പ​ക​ര്‍​ച്ച​വ്യാ​ധി ത​ട​യ​ല്‍ നി​യ​മം എ​ന്നി​വ പ്ര​കാ​രം ന​ട​പ​ടി​യെ​ടു​ക്കും