പ്രവാസികള്‍ക്ക് ക്വാറന്‍റൈന്‍ ഫീസ്; സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഹൈക്കോടതിയില്‍ ഹരജി

വിദേശത്ത് നിന്നെത്തുന്ന പ്രവാസികള്‍ ക്വാറന്‍റൈനില്‍ പോകാന്‍ പണം നല്‍കണമെന്ന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഹൈക്കോടതിയില്‍ ഹരജി. ജനങ്ങളുടെ സ്വത്തും ജീവനും സംരക്ഷിക്കേണ്ടത് സര്‍ക്കാരിന്‍റെ ബാധ്യതയാണെന്നും എല്ലാം നഷ്ടപ്പെട്ട് നാട്ടിലെത്തുന്ന പ്രവാസികളുടെ ചെലവ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ചിലവഴിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടു.

രോഗികളും, ഗര്‍ഭിണികളടക്കമുള്ളവര്‍ നാട്ടിലെത്തി സര്‍ക്കാരിന് പണം നല്‍കേണ്ടി വരുന്നതായും പത്തനംതിട്ട സ്വദേശി റെജി താഴെമോന്‍ സമര്‍പ്പിച്ച ഹരജിയില്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി യു.എ.ഇയില്‍ ജോലി ചെയ്തിരുന്ന റെജി…

Loading...

എല്ലാ പ്രവാസികള്‍ക്കും സൗജന്യ നിരീക്ഷണം വേണമെന്നാവശ്യപ്പെട്ട് പ്രതിഷേധം കടുപ്പിക്കുകയാണ് പ്രതിപക്ഷം. കൊവിഡ് പ്രതിരോധം ഭരണനേട്ടമായി ഉയര്‍ത്തിക്കാട്ടുന്ന സര്‍ക്കാരിനെ പ്രവാസി പ്രശ്നം ഉന്നയിച്ച്‌ നേരിടാനാണ് യു.ഡി.എഫ് തീരുമാനം. നാളെ സംസ്ഥാനവ്യാപകമായ യു.ഡി.എഫ് പ്രതിഷേധപരിപാടികള്‍ സംഘടിപ്പിക്കും.