വി​വി​ധ രാ​ജ്യ​ങ്ങ​ളി​ല്‍ കു​ടു​ങ്ങി​യ പ്രവാസി ഇന്ത്യക്കാരെ വ്യാഴാഴ്ച മുതൽ തിരിച്ചെത്തിക്കും: യാ​ത്രാ​ക്കൂ​ലി പ്ര​വാ​സി​ക​ള്‍ വ​ഹി​ക്ക​ണം

ന്യൂഡൽഹി: കോവിഡ് ലോക്ക്ഡൗണിൽ വിവിധ രാജ്യങ്ങളിൽ കുടുങ്ങിയ പ്രവാസി ഇന്ത്യക്കാർ വ്യാഴാഴ്ച മുതൽ തിരിച്ചെത്തും. പ്ര​വാ​സി​ക​ളെ മ​ട​ക്കി​ക്കൊ​ണ്ടു​വ​രു​ന്ന​തി​ന് പ്ര​ത്യേ​ക അ​നു​മ​തി ന​ല്‍​കി കൊ​ണ്ടു​ള്ള ഉ​ത്ത​ര​വ് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി. നേരത്തെ കപ്പലിലാകും ഇവരെ കൊണ്ടുവരിക എന്നായിരുന്നു വിവരം. എന്നാൽ വിമാനങ്ങളും നാവികസേന കപ്പലുകളും തയാറാകാനാണ് കേന്ദ്രസർക്കാർ അറിയിപ്പ് നൽകിയിരിക്കുന്നത്. ഇതിനായി തയാറാകാൻ സ്ഥാനപതി കാര്യാലയങ്ങൾക്ക് കേന്ദ്ര സർക്കാർ നിർദേശം നൽകി. അടിയന്തര ചികിത്സാ ആവശ്യമുള്ളവർ, ഗർഭിണികൾ എന്നിവർക്കാക്കും സർക്കാർ സംവിധാനം മുൻഗണന നൽകുക.

അതേസമയം നോർക്ക രജിസ്ട്രേഷൻ വഴി കേരളം നൽകിയ കണക്ക് കേന്ദ്രം തള്ളി. ആദ്യഘട്ടത്തിൽ മുപ്പതിനായിരം മലയാളികൾക്കാകും നാട്ടിലെത്താൻ അവസരം ലഭിക്കുക. ‌ മടക്കത്തിനായ് നിലവിൽ ഗൾഫ് രാജ്യങ്ങളിൽ റജിസട്രേഷൻ നടപടികൾ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്.  വിമാനത്താവളങ്ങളിൽ പ്രത്യേക പരിശോധന ഉണ്ടാകും. യാത്രക്കാർ ആരോഗ്യസേതു ആപ് ഡൗൺലോഡ് ചെയ്യണം. വിമാനത്താവളങ്ങളിൽ എത്തി മറ്റു പ്രദേശങ്ങളിലേക്ക് പോകാനുള്ള ക്രമീകരണങ്ങൾ ആരോഗ്യ സേതു ആപ് വഴിയാകും നൽകുക. നാട്ടിലെത്തിയാൽ നിർബന്ധമായും 14 ദിവസം ക്വാറന്റീനിൽ കഴിയണമെന്നും അറിയിച്ചു. ക്വാറന്റീൻ കഴിയുമ്പോൾ കൊറോണ പരിശോധന നടത്തുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.

Loading...

കേന്ദ്രത്തിന്റെ ഈ നിലപാട് പ്രവാസികൾക്ക് ആശ്വാസം നൽകുന്നുണ്ടെങ്കിലും എത്രപേരെ തിരികെ കൊണ്ടുവരുമെന്നത് ആശങ്കസൃഷ്ടിക്കുന്നുണ്ട്. തിരിച്ചെത്തുന്ന പ്രവാസികൾക്കായി ക്വാറന്റൈൻ കേന്ദ്രങ്ങൾ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ തയ്യാറാക്കി കഴിഞ്ഞിട്ടുണ്ട്. ഘട്ടം ഘട്ടമായാണോ ഒരു ഘട്ടമായാണോ ഇവരെ നാട്ടിലെത്തിക്കുക എന്ന് സംബന്ധിച്ച് ഇനിയും വ്യക്തത വരാനുണ്ട്.