തിരുവനന്തപുരം: പ്രവാസി ശബ്ദം ന്യൂസ് മീഡിയ പ്രവാസി മലയാളി ഫെഡറേഷനുമായി സഹകരിക്കുന്നു. ലോകമെങ്ങുമുള്ള മലയാളി പ്രവാസികളുടെ ഒരുമയിലേക്കും വാര്‍ത്താ ലോകത്തേക്കും അവരുടെ വായനയിലേക്കും ലക്ഷ്യമിടുന്ന പ്രവാസിശബ്ദം ന്യൂസ് മീഡിയക്ക് ഉത്തമവും, കരുത്തുറ്റതുമായ പങ്കാളിയായിരിക്കും പ്രവാസി മലയാളി ഫെഡറേഷനും എന്ന് ഉറച്ചു വിശ്വസിക്കുന്നു.

പ്രവാസികളുമായി ബന്ധപെട്ട എല്ലാ മൂല്യബോധമുള്ള പരിപാടികളേയും പ്രവാസി ശബ്ദം ന്യൂസ്മീഡിയ സ്വാഗതം ചെയ്യുന്നതിന്റെ ഭാഗമായി വേണം ഈ സഹകരണത്തേ വിലയിരുത്താന്‍.ലോകത്ത് പ്രവാസികളായ മലയാളികളുടെ ശംബ്ദം എവിടെയൊക്കെ മുഴങ്ങുന്നുവോ അവിടെയെല്ലാം ഈ പത്രവും ഒപ്പം കൂട്ടായി ഉണ്ടാകും.

Loading...

PMF-logo-updated

ലോകമെങ്ങുമുള്ള മലയാളി പ്രവാസികളെ ഒറ്റകെട്ടായി നയിക്കാന്‍ ശ്രമിക്കുന്ന പ്രവാസി മലയാളി ഫെഡറേഷന്റെ കുടുംബ സംഗമവും സമ്മേളനവും ഓഗസ്റ്റ് 7, 8, 9 തിയതികളില്‍ തിരുവനന്തപുരം ശാന്തിഗിരി ആശ്രമത്തില്‍ വയ്ച്ച് നടക്കുന്നു. എല്ലാ രാജ്യത്തേയും മലയാളികളുടെ പ്രതിനിധികള്‍ ഈ സമ്മേളനത്തിലെത്തും. സമ്മേളനത്തിന്റെ വാര്‍ത്തകളും, ചിത്രങ്ങളും അതാതു സമയത്തുതന്നെ പ്രവാസിശബ്ദത്തിലൂടെ ലോകമെങ്ങുമുള്ള മലയാളികളില്‍ പ്രാധാന്യത്തോടെ എത്തിക്കുകയും ചെയ്യും.

പ്രവാസികളായ മലയാളികളുടെ സാഹിത്യ രചനകള്‍, ലേഖനങ്ങള്‍, നിരൂപണങ്ങള്‍, പ്രവാസികളുമായി ബന്ധപെട്ട വാര്‍ത്തകള്‍ എന്നിവ ഏറ്റവും കൂടുതലായി പ്രസിദ്ധീകരിക്കുന്ന പത്രമാണ് പ്രവാസിശബ്ദം. പ്രവാസികളായ എഴുത്തുകാരുടെ ഒരു വന്‍ നിരതന്നെ പ്രവാസിശബ്ദത്തിനു പിന്നില്‍ ഉണ്ട്.

ലോകം മുഴുവന്‍ ഉള്ള മലയാളികളില്‍ നിര്‍ണ്ണായക സ്വാധീനം ഉള്ള പ്രവാസി മലയാളി ഫെഡറേഷനുമായുള്ള ഈ കൂട്ടുകെട്ട് വാര്‍ത്തകളുടേയും, എഴുത്തുകളുടേയും ലോകത്ത് പുത്തന്‍ ഉണര്‍വ്വ് പ്രവാസി മലയാളികളില്‍ ഉണ്ടാക്കും.