പ്രവാസി ജീവിതം, കണ്ണീരു ഇറ്റു വീഴുന്ന വീഡിയോ

പ്രവാസികൾ എങ്ങിനെയാണ്‌ അധികമാളുകളും ഗൾഫിൽ ജീവിക്കുന്നത് എന്ന് കുടുംബക്കാർക്ക് പോലും അറിയില്ല. ഇവിടെ ഒരു സുഖവും ഇല്ല. ദുഖങ്ങൾ നാട്ടിലേക്ക് പറയാത്തതാണ്‌. എന്നാൽ നാട്ടിലേ എല്ലാ വറുതിയും, വിഷയമവും, പ്രയാസങ്ങളും പ്രവാസിയായ കുടുംബ നാഥൻ കേൾക്കണം… ഇപ്പോഴിതാ സമാനമായ ഒരു പ്രവാസി ദുഖം സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നു.

ഒരു പ്രവാസി ഏതെല്ലാം തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ അഭിമുഖീകരിച്ചാണ് ജീവിതം കെട്ടിപ്പെടുക്കുന്നത് എന്ന് വ്യക്തമാക്കുന്ന ഒരു ടിക് ടോക് വീഡിയോയാണിത്. പ്രവാസിയും കലാകാരനുമായ മൂവാറ്റുപുഴ സ്വദേശി ജലാലാണ് ഏവരെയും വിസ്മയിപ്പിക്കുന്ന പ്രകടനം കാഴ്ച വച്ചിരിക്കുന്നത്. അവധിക്കാലത്ത് തന്നെയും കൂടി ഗള്‍ഫില്‍ കൊണ്ടുപോകണമെന്ന് ആവശ്യപ്പെടുന്ന കുട്ടിയുടെ ശബ്ദത്തിനൊപ്പമാണ് ജലാലിന്റെ പ്രകടനം. ഒരു മിനിറ്റ് മാത്രമാണ് ജലാല്‍ വീഡിയോ ചെയ്തിരിക്കുന്നതെങ്കിലും കാഴ്ചക്കാരെ ഒന്നടങ്കം കണ്ണീരിലാഴ്ത്തുന്നതാണ് ഇത്. സമൂഹമാധ്യമങ്ങളില്‍ വലിയ രീതിയില്‍ വൈറലാണ് വീഡിയൊ.

ഇത് എല്ലാ പ്രവാസി കുടുംബങ്ങൾക്കുമായി സമർപ്പിക്കുന്നു🙏🙏🙏

മനസ്സിൽ തട്ടിയ ഒരു വീഡിയോ പ്രവാസജീവിതത്തിൽ കൈപ്പേറിയ നിമിഷങ്ങൾ ഉരുകിത്തീരുന്ന പ്രവാസി

Gepostet von Smart Pix Media am Donnerstag, 31. Januar 2019