ന്യൂഡല്‍ഹി: പ്രവാസികള്‍ക്ക് വോട്ടവകാശം നല്‍കുന്നതിനായുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചതായി കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. കരടു ബില്ലിനായുള്ള ചര്‍ച്ചകള്‍ വിവിധ മന്ത്രാലയങ്ങള്‍ തമ്മില്‍ നടക്കുകയാണ്. ഇതു സംബന്ധിച്ച കാബിനറ്റ് നോട്ടിന്റെ പകര്‍പ്പ് തെരഞ്ഞെടുപ്പ് കമ്മീഷന് അയച്ചിട്ടുണ്‌ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. പ്രവാസികള്‍ക്ക് ഇ–വോട്ടോ പ്രോക്‌സി വോട്ടോ അനുവദിക്കാമെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയെ അറിയിച്ചത്. സര്‍ക്കാരിന്റെ വിശദീകരണത്തെ തുടര്‍ന്നു കേസ് സുപ്രീംകോടതി ഏട്ടാഴ്‌ചത്തേയ്ക്കു മാറ്റിവച്ചു.