പ്രവാസിവോട്ട് മന്ത്രിസഭക്ക് യോജിപ്പ്. പ്രതീക്ഷകൾ വീണ്ടും.

ദില്ലി: പ്രവാസികൾക്ക് ജോലിചെയ്യുന്നിടത്തേ എംബസികളിലോ, ഓൺലൈനിലോ വോട്ടുചെയ്യുന്നതിനുള്ള സാധ്യതകൾക്ക് മേന്ദ്ര മന്ത്രി സഭക്ക് അനുകൂല നിലപാട്. ക്യാബിനറ്റിൽ ഇതു ചർച്ചചെയ്യാനും തീരുമാനം എടുക്കാനും ഉള്ള മന്ത്രി സഭാകുറിപ്പും ഫയലും തയ്യാറായി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക നിർദ്ദേശ പ്രകാരമാണ്‌ ചരിത്റ്റ പരമായ തീരുമാനങ്ങളിലേക്ക് പ്രവാസി വോട്ടവകാശം നീങ്ങുന്നത്. ഇതു നടപ്പായാൽ രാജ്യത്ത് 1.4 കോടിയോളം വോട്ടർ മാരുടെ വർദ്ധന ഒറ്റയടിക്ക് ഉണ്ടാകുമെന്ന് കരുതുന്നു. വിവിധ വിദേശ രാജ്യങ്ങൾ സന്ദർശിച്ചപ്പോൾ ഇന്ത്യക്കാരായ പ്രവാസികൾ പ്രധാനമന്ത്രിയോട് അഭ്യർഥിച്ച ഏറ്റവും വലിയ വിഷയമായിരുന്നു ഇത്. നിയമ ഭേദഗതിക്കുള്ള കരട് കേന്ദ്രമന്ത്രിസഭാ യോഗം ഉടന്‍ പരിഗണിക്കും.  ഇതിനായി ജനപ്രാതിനിധ്യ നിയമത്തിലെ രണ്ട് വകുപ്പുകള്‍ ഭേദഗതി ചെയ്യും.

കേസ് പരിഗണിക്കുന്ന സുപ്രീം കോടതിയിൽ സർക്കാർ ഇതുമായി ബന്ധപെട്ട വിശദീകരണം നല്കുകയായിരുന്നു.സൈനിക വിഭാഗങ്ങള്‍ക്കും കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും ജോലി സ്ഥലങ്ങളില്‍ തന്നെ വോട്ടു ചെയ്യാന്‍ അവസരമൊരുക്കുമെന്നും സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വ്യക്തമാക്കി. ഇതര സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് അവിടെ തന്നെ വോട്ട് രേഖപ്പെടുത്താന്‍ സൗകര്യമൊരുക്കുന്നതിനെകുറിച്ച് പഠിക്കാന്‍ അഞ്ചംഗ സമിതിയെ നിയോഗിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയെ അറിയിച്ചു.

സെപ്റ്റംബര്‍ 15നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അഞ്ചംഗ സമിതിയോട് സുപ്രീംകോടതി നിര്‍ദേശിച്ചു.