കാസര്‍കോട്ടുകാരനായ യുവാവിന്റെ മരണത്തില്‍ പ്രവീണ്‍ നെട്ടാരുവിന് പങ്കില്ലെന്ന് പ്രവീണിന്റെ ഭാര്യ

കൊല്ലപ്പെട്ട യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരുവിന് കാസര്‍കോട് കാരനായ മുസ്ലിം യുവാവിന്റെ മരണത്തില്‍ പങ്കില്ലെന്ന് പ്രവീണിന്റെ ഭാര്യ നൂതന പറയുന്നു. സമീപവാസികളായ മുസ്ലിമുകളുമായി നല്ല ബന്ധമാണ് തങ്ങള്‍ക്കുള്ളത്. കാസര്‍കോട് കാരനായ യുവാവ് കൊല്ലപ്പെട്ടതോടെ സസ്ഥലത്ത് സംഘര്‍ഷം ഉണ്ടായിരുന്നു.

ചൊവ്വാഴ്ച സഹോദരിയുടെ വീട്ടില്‍ പോകേണ്ടിയിരുന്നതിനാല്‍ കട നേരത്തെ അടച്ച് വീട്ടിലേക്ക് പുറപ്പെട്ടതാണ്. എല്ലാ നാട്ടുകാര്‍ക്കും ഞങ്ങളെ വലിയ സ്‌നേഹമാണെന്നും നൂതന പറയുന്നു. യുവാവിന്റെ മരണം നടന്നതോടെ മാര്‍ക്കറ്റിലേക്ക് ആളുകള്‍ എത്തുന്നില്ലെന്നും സംഘര്‍ഷ സാധ്യതയുണ്ടെന്ന് ഭര്‍ത്താവ് പറഞ്ഞുവെന്നും നൂതന പറയുന്നു.

Loading...

കൊലപാതകവുമായി ബന്ധം ഒന്നും പ്രവീനില്ല. മതത്തിന്റെ പേരില്‍ ആരെയും വെറുക്കാത്ത നല്ല മനുഷ്യനായിരുന്നു അദ്ദേഹം. സഹായം ചോദിച്ച് എത്തുന്ന എല്ലാവരെയും സഹായിക്കുമായിരുന്നു. കല്ല്യണം കഴിക്കുന്നതിന് മുന്നെ മുതല്‍ അദ്ദേഹം ഒരു ബിജെപി പ്രവര്‍ത്തകനായിരുന്നുവെന്നും അതിന് ശേഷമാണ് ജില്ലയുടെ ചുമതല കൊടുത്തതെന്നും നൂതന പറയുന്നു.

പ്രവീണ്‍ നെട്ടാരുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് എസ്ഡിപിഐ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. സുള്ള്യ ബെള്ളാര സ്വദേശി ഷഫീക്ക്, സവണൂരു സ്വദേശി സാക്കിര്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.