നിനക്ക് 19 തികഞ്ഞെന്ന് വിശ്വസിക്കാനാവുന്നില്ല: മകള്‍ ഗൗരിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് നടി പ്രവീണ

മകള്‍ ഗൗരിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് നടി പ്രവീണ. മകൾ ഗൗരിയ്ക്ക് 19 വയസ്സായെന്ന് വിശ്വസിക്കാനാവുന്നില്ലെന്ന് പറയുകയാണ് നടി. ഗൗരിയെ ചേര്‍ത്തുപിടിച്ച് നില്‍ക്കുന്ന ഫോട്ടോയും മനോഹരമായ ക്യാപ്ഷനുമാണ് പ്രവീണ ഷെയര്‍ ചെയ്‍തത്.

ഹാപ്പി ബർത്ത്ഡേ. നിനക്ക് 19 തികഞ്ഞെന്ന് വിശ്വസിക്കാനാവുന്നില്ല. എത്ര പെട്ടെന്നാണ് കാലം പോകുന്നത്. പാഞ്ഞുപോകുന്ന കാലത്തെ പിടിച്ചുനിർത്താൻ സാധിക്കുമായിരുന്നുവെങ്കിൽ എന്നും നീയെന്റെ കുഞ്ഞായിരുന്നേനേ. എന്നായിരുന്നു പ്രവീണയുടെ കുറിപ്പ്. പ്രവീണയുടെ ആരാധകരും സഹപ്രവര്‍ത്തകരുമടക്കം നിരവധി പേരാണ് ഗൗരിയ്ക്ക് ആശംസകള്‍ അറിയിച്ച് എത്തിയിരിക്കുന്നത്.

Loading...

2000ലാണ് പ്രമോദ്കുമാറുമായുള്ള പ്രവീണയുടെ വിവാഹം. ഏകമകളാണ് ഗൗരി. ബംഗളൂരുവിൽ വിദ്യാർഥിനിയാണ്. ചെറുപ്പം മുതലെ ഗൗരി നൃത്തം അഭ്യസിക്കുന്നുണ്ട്. അഭിനയത്തിൽ സജീവമായ പ്രവീണ മലയാളത്തിലും തമിഴിലും സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട്. റിലീസിന് തയ്യാറെടുക്കുന്ന സുമേഷ് ആൻഡ് രമേശ് സിനിമയിലെ ഉഷ എന്ന കഥാപാത്രം ആണ് പ്രവീണ ഏറ്റവും ഒടുവിൽ അഭിനയിച്ച ചലച്ചിത്രം നേരത്തെ ഒരു അഭിമുഖത്തില്‍ അവള്‍ക്ക് അഭിനയ മോഹം നന്നായിട്ടുണ്ടെന്ന് പ്രവീണ തുറന്ന് പറഞ്ഞിരുന്നു. ചെറുപ്പം മുതല്‍ നൃത്തവും അഭ്യസിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ കോളജിലെ മിക്ക പരിപാടികള്‍ക്കും അവള്‍ പങ്കെടുക്കാറുണ്ടെന്നും നല്ല വേഷങ്ങള്‍ വന്നാല്‍ അഭിനയിക്കണം എന്ന് തന്നെയാണ് അവളുടെ ആഗ്രഹമെന്നും പ്രവീണ പറഞ്ഞിരുന്നു.