പ്രവാസി ചിട്ടിയെ പാശ്ചാത്യ നാട്ടിലെ പ്രവാസികള്‍ ഓടിച്ചു

കേരള സര്‍ക്കാര്‍ കൊട്ടിഘോഷിച്ച് നടപ്പാക്കിയ പ്രവാസി ചിട്ടി പരാജയം. പ്രവാസി ചിട്ടിയുടെ പേരില്‍ കുറേ കാശ്് പൊടിച്ചെന്നല്ലാതെ ചിട്ടിയോട് വിദേശമലയാളികള്‍ക്ക് പ്രിയം പോരെന്ന് റിപ്പോര്‍ട്ടുകള്‍. പ്രവാസി ചിട്ടിയെന്ന് പറഞ്ഞ് ബാഗും തൂക്കി വിദേശത്തേക്ക് പോയവരുടെ ചെലവും വഹിച്ച് ഖജനാവ് കാലിയായെന്നതല്ലാതെ ഒരു പ്രയോജനവും പ്രവാസി ചിട്ടി കൊണ്ട് ഉണ്ടായിട്ടില്ല.കോടികള്‍ പരസ്യം ചെയ്ത് മുടിച്ച പ്രവാസി ചിട്ടി പരാജയത്തിലേക്ക് കൂപ്പു കുത്തുന്നു. ചിട്ടിയില്‍ ചേരാന്‍ യൂറോപ്പിലും, പാശ്ചാത്യ നാട്ടിലും മലയാളികളേ കിട്ടുന്നില്ല. ഗള്‍ഫ് മലയാളികള്‍ ആകട്ടേ കടുത്ത സാമ്പത്തിക പ്രയാസത്തില്‍ പെട്ടതിനാല്‍ ചിട്ടിയില്‍ ചേരുന്നതും കുറവ്. എന്നാലും കിട്ടിയ കാശിനു പരസ്യം ചെയ്ത് മുടിക്കുകയായിരുന്നു ബന്ധപ്പെട്ടവര്‍. 6 കോടിയോളം രൂപയുടെ പരസ്യവും, വിദേശത്ത് ഇതിന്റെ പേരില്‍ മന്ത്രിമാര്‍ അടക്കം ചുറ്റിയടിക്കലും നടന്നു. എല്ലാം പ്രവാസിയുടെ കണ്ണീരിലും വിയര്‍പ്പിലും കുതിര്‍ന്ന പണം എടുത്ത് തന്നെ.ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് പ്രതീക്ഷിച്ചതിന്റെ പത്ത് ശതമാനത്തില്‍ താഴെ മാത്രം പേരാണ് ചിട്ടിയില്‍ അംഗങ്ങളായത്. ലക്ഷങ്ങള്‍ ചെലവഴിച്ച് യൂറോപ്പില്‍ പ്രചാരണം നടത്തിയിട്ടും നൂറുപേര്‍ പോലും പ്രവാസി ചിട്ടിയില്‍ ചേര്‍ന്നില്ല.

കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് വിദേശമലയാളികളുടെ സഹായം വിനിയോഗിക്കുക എന്ന ലക്ഷ്യവുമായാണ് പ്രവാസി ചിട്ടി തുടങ്ങിയത്. മലയോര ഹൈവേ, തീരദേശ ഹൈവേ എന്നിവയുടെ നിര്‍മ്മാണത്തിന് കിഫ്ബി ഫണ്ടിലേക്ക് പ്രവാസി ചിട്ടി പ്രധാന സ്രോതസാകുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ പ്രഖ്യാപനങ്ങളെല്ലാം ഇപ്പോള്‍ അസ്ഥാനത്തായിരിക്കുകയാണ്.നവംബറില്‍ പദ്ധതി തുടങ്ങുമ്പോള്‍ യുഎഇയിലെ മലയാളികളെ മാത്രമാണ് ലക്ഷ്യമിട്ടിരുന്നത്. പിന്നീട് ഗള്‍ഫിലേക്കും യൂറോപ്യന്‍ രാജ്യങ്ങളിലേക്കും പ്രവാസി ചിട്ടി പദ്ധതി വ്യാപിപ്പിച്ചു. ആദ്യത്തെ വര്‍ഷം ഒരു ലക്ഷം പേരെങ്കിലും ചേരുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയനുസരിച്ച് ഇതുവരെ പ്രവാസിചിട്ടിയില്‍ ചേര്‍ന്നത് 8,577 പേര്‍ മാത്രമാണ്. 54.17 കോടി രൂപയാണ് ഇതുവരെ ചിട്ടിയിലേക്ക് നിക്ഷേപമായി കിട്ടിയത്. പ്രവാസി ചിട്ടിയുടെ പ്രചാരണത്തിനായി യൂറോപ്യന്‍ രാജ്യങ്ങളില്‍ ഉദ്യോഗസ്ഥര്‍ പോയതിന് പത്ത് ലക്ഷത്തോളം രൂപ ചെലവായിരുന്നു. പക്ഷെ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് ആകെ ഇതുവരെ ചേര്‍ന്നത് 80 പേര്‍ മാത്രമാണ്. ഇതില്‍ 44 പേര്‍ യുകെയില്‍ നിന്നാണ്.

Loading...

ഒമാനില്‍ ചിട്ടിയുടെ പ്രചാരണത്തിന് 15 ലക്ഷം ചെലവഴിച്ചപ്പോള്‍ ചേര്‍ന്നത് 352 പേര്‍ മാത്രം. ചിട്ടിയെന്നാല്‍ ഒറ്റ മാസത്തേക്കുള്ള നിക്ഷേപമല്ല, മറിച്ച് നിശ്ചിത കാലാവധിയിലേക്കു നീളുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ ഓരോ മാസവും വിറ്റുവരവ് വര്‍ധിച്ചുകൊണ്ടിരിക്കുമെന്നാണ് ധനമന്ത്രിയുടെ വിശദീകരണം.പ്രവാസി മലയാളികള്‍ക്ക് ഏറെ പ്രയോജനം ചെയ്യുമായിരുന്ന ഒരു പദ്ധതിയാണ് ഇങ്ങനെ ഫലം കാണാതെ പോകുന്നത്. പ്ര എന്നാല്‍ പ്രവാസി ചിട്ടിക്കായി കൊട്ടിഘോഷിച്ച് നടന്നതല്ലാതെ അതിന്റെ ക്യത്യമായ സത്ത പ്രവാസികളില്‍ എത്തിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു എന്ന് ആരോപണം ഉയരുന്നത്. ഇതിന്റെ മാധ്യമങ്ങള്‍ക്ക് പരസ്യം നല്‍കിയും ഉദ്യോഗസ്ഥര്‍ വിദേശത്തേരക്ക് പോയും ഖജനാവ് മുടിച്ചതല്ലാതെ ഒരു പ്രയോജനവും ഉണ്ടായില്ലെന്ന് ആക്ഷേപം വന്നു കഴിഞ്ഞു.പ്രവാസിക്ക് ചില്ലി കാശ് ഇതിന്റെ ലാഭത്തില്‍ നിന്നും കിട്ടില്ല. ലാഭം സര്‍ക്ക്കാര്‍ എടുക്കും. തൊഴില്‍ പോയി എത്തുന്ന പാവം പ്രവാസിക്ക് ഒരു ആശ്വാസമോ പുനരധിവാസമോ പോലും ഈ പദ്ധതിയില്‍ ഇല്ല. പിന്നെ എന്തിനാണ് പ്രവാസിയുടെ പേരില്‍ ഒരു പദ്ധതി എന്നു പോലും ചോദിക്കുന്നു. പദ്ധതിയുടെ തെറ്റുകളും പരാജയവും മറച്ച് വയ്ക്കാന്‍ മാധ്യമങ്ങള്‍ക്ക് കോടികളുടെ പരസ്യവും വാരി കോരി നല്കി.

ഇങ്ങിനെ പരസ്യം നല്കിയതും പ്രവാസിയെ പറ്റിക്കാന്‍ തന്നെ.ഏറെ കൊട്ടിഘോഷിച്ച് തുടങ്ങിയ പ്രവാസി ചിട്ടി ഖജനാവിന് വലിയ ബാധ്യതയാകുന്നതായി ലേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പ്രവാസി ചിട്ടി പിരിവിലൂടെ ഇതുവരെ കെ.എസ്.എഫ്.ഇയ്ക്ക് പിരിഞ്ഞുകിട്ടിയത് 3.30 കോടി രൂപമാണ്. എന്നാല്‍ പ്രവാസി ചിട്ടിയുടെ പരസ്യത്തിനായി 5,01,06,534 രൂപ ചെലവായതായി ധനകാര്യമന്ത്രി ഡോ. ടി.എം തോമസ് ഐസക് നിയമസഭയില്‍ പറഞ്ഞിരുന്നു. പ്രവാസി ചിട്ടിയുടെ പ്രചരണത്തിനായി കെ.എസ്.എഫ്.ഇയും കിഫ്ബിയും ചേര്‍ന്നാണ് പരസ്യത്തിനായി അഞ്ച് കോടിയിലധികം രൂപ ചെലവഴിച്ചത്. എന്നാല്‍ അതിനനുസരിച്ചുള്ള വരുമാനം കൈവരിക്കാന്‍ പ്രവാസി ചിട്ടിയ്ക്ക് സാധിച്ചില്ലെന്ന് ധനമന്ത്രി തന്നെ പറഞ്ഞിരുന്നു. പ്രവാസികളുടെ ദീര്‍ഘനാളത്തെ ആവശ്യങ്ങളില്‍ ഒന്നായിരുന്ന തങ്ങളുെട സാമ്പാദ്യശീലം വളര്‍ത്താന്‍ സര്‍ക്കാര്‍ മേഖലയില്‍ നിന്നും ഒരു ചിട്ടി. വളരെ വൈകി ആണെങ്കിലും അത് സാക്ഷാത്കരിക്കപ്പെട്ടു. മൊബൈലിലൂടെയോ കംപ്യൂട്ടറിലൂടെയോ ലോകത്തെവിടിരുന്നും ഓരോ പ്രവാസി മലയാളിക്കും പ്രവാസി ചിട്ടിയിലൂടെ പങ്കാളികളാകാമായിരുന്നു. എന്നാല്‍ ഏറെ പ്രയോജനം ചെയ്യപ്പെടുമായിരുന്ന ഒരു പദ്ധതി ഇപ്പോള്‍ ഫലപ്രാപ്തിയിലെത്താതെ പരാജയപ്പെടുകയാണ്